കാഴ്ചകള്‍ തിങ്ങി കയറി
കണ്ണുകള്‍
പുറത്തേക്ക് തൂങ്ങുന്നു
കേള്‍വികള്‍ ചെവിക്കുള്ളില്‍ കടന്ന്
പതുങ്ങിയിരുന്ന്
പിന്നില്‍ നിന്നു കുത്തുന്നു
ശബ്ദം
തൊണ്ടച്ചതുപ്പില്‍
കുതറി
കുഴഞ്ഞു
താണു താണു പോകുന്നു
ജലവഴിയിലേക്കിറങ്ങാനാഞ്ഞ
കൈകാലുകളുടെ താളം
വഴിതെറ്റി നില്‍ക്കുന്നു
നിറഞ്ഞ നദിയില്‍
ഇവയ്ക്കൊക്കെയും വേദിയായ
എന്നെയും ഏറ്റി
അഴിമുഖത്തേക്കു കുതിക്കുന്നു
ഒരു തോണി
ഏതെങ്കിലും ഒരു കരയിലേക്ക്
അടുപ്പിക്കു
തോണിക്കാരാ…
യാത്രയുടെ ഭാരം താങ്ങാതെ
തോണി ഉലയുന്നത്
കാണുന്നില്ലേ?
Generated from archived content: poem1_dec19_13.html Author: saju_pullan