പ്യൂപ്പ

ഞാനെന്റെ കൊക്കൂണിലേയ്ക്കു വീണ്ടും ഏറെയമര്‍ന്നങ്ങിരുന്നുകൊള്ളാം
ചിറകു വിരിച്ചു പറന്നാല്‍ അല്ലേ
മാറുള്ളൂ ഞാന്‍ പൂര്‍ണ്ണ ജീവനായി..
അപ്പോള്‍ അല്ലേ തൃഷ്ണ!എതിരിടാനായ്
കൂട്ടമായ് നില്‍ക്കുന്ന മുള്‍മരങ്ങള്‍
അപ്പോള്‍ അല്ലേ ലോലം എന്‍ ചിറക്
പേടിച്ചിടേണ്ടു മുള്‍ക്കാടിനെ
ഭയമുണ്ടെനിക്കു ഞാന്‍ ശലഭ ജന്മം
പ്രതിരോധം പോലും ഇല്ലാത്ത പാവം വയ്യ,മുള്‍ക്കാട്ടിലൂടെ പറക്കാന്‍
വേണ്ടപൂര്‍ണ്ണം ഫുല്ലമായി നിന്ന്,
മധ്യാഹ്ന നേരത്തും തേനുമായി
കാക്കുന്ന പൂക്കളിലെ വിരുന്നും.

ഇതു പോലെ ദ്രോഹമില്ലാത്ത പാനം
ഇതുപോല്‍ മനോഹരമായ പാനം വേറെയില്ലെങ്കിലും ഞാന്‍ശലഭം
എതിരിട്ടു നേടാനാവാത്ത പാവം.

സൗന്ദര്യം തേടിപ്പറക്കലെന്യേ സൗന്ദര്യമായിപ്പറക്കലെന്യേ മറ്റൊന്നുമാവാത്തൊരബല ജന്മം
മറ്റൊന്നും വേണ്ടാ നിസ്സാര ജന്മം.

എങ്കിലുമൊക്കെ മറന്നു കൊള്ളാം
പേടിച്ചുറക്കം നടിച്ചുകൊള്ളാം
ഞാനെന്റെ ദാഹം മറന്നു കൊള്ളാം
നിസ്സംഗതയില്‍ ലയിച്ചു കൊള്ളാം

ഞാനെന്റെ കൊക്കൂണിലേയ്ക്കു വീണ്ടും
ഏറെയമര്‍ന്നങ്ങിരുന്നുകൊള്ളാം

Generated from archived content: poem3_mar18_15.html Author: saju_mayyanad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here