ചൂട്ടു വെളിച്ചം മിന്നി മിന്നി
അകന്നു പോയ നാട്ടുവഴിയില്‍
സ്പന്ദിക്കുവാന്‍ മറന്ന മനസുമായി
കാലത്തിന്‍ സ്പന്ദമാപിനികള്‍
കാത്തിരിക്കുന്ന നേരങ്ങളില്‍
പ്രവാസം മേഘ സന്ദേശ മായി
പ്രാക്തന സരണികളെ ഉപാസിക്കുന്നു
ഉന്മാദികളായ സ്വപ്നാടകരില്‍ ….
പൂച്ചയുടെ ജന്മം കടം കൊണ്ട
പുലികളുടെ ഗദ്ഗദ ങ്ങളുമായി
അലഞ്ഞലഞ്ഞു തേഞ്ഞു പോയ
ഗത കാലങ്ങളെ ഇസ്തിരി ഇട്ടു
കണ്ണീരുപ്പിനെ മാണിക്ക്യ മാക്കി
ആഘോഷങ്ങളുടെ ശിഖരങ്ങളില്‍
അഭിരമിക്കുന്ന മനസിലൊക്കെയും
മരുഭൂമികള്‍ തിരു ശേഷിപ്പുകളായി
Generated from archived content: poem5_oct7_14.html Author: sajiv_kizhakkeparambil