മേഘമല്‍ഹാര്‍

മേഘമല്‍ല്‍ഹാര്‍നാദസ്വരൂപമായ്
സാന്ദ്രാനന്ദ വീചികളുതിര്‍ക്കവേ
രുദ്ര വീണകളാര്‍ദ്ര സൗഗന്ധികങ്ങളായ്
സപ്തസാഗരനൂപുരമണിഞ്ഞുവോ..

മേഘമല്‍ഹാര്‍ അമൃത വര്‍ഷമായ്‌
മന്ദ്രശീതളമധുരിമനിറയ്ക്കവേ
മുകിലാടകളുലഞ്ഞൊഴുകി
വാനില്‍ മൂര്‍ധാവില്‍ നിന്നലിവില്‍
മഴത്തെല്ലു തീര്‍ത്ഥമിറ്റിക്കുന്നുമണ്ണില്‍…

മേഘമല്‍ഹാര്‍മധുരഗീതിയായി
വര്‍ഷ പ്രഹര്‍ഷമായ്കിനിയവേ
പ്രപഞ്ച സവിധങ്ങളില്‍ തരളമാം
ധ്വനിയിതളുകള്‍ സാന്ത്വനമാവുന്നു ..

മേഘമല്‍ഹാര്‍നാദബ്രഹ്മമായ്
കനിവിന്‍ശാദ്വലദലമര്‍മ്മരമായ്
ഹരിതപര്‍വ്വങ്ങളില്‍ ഡമര
വര്‍ഷമായിതുള്ളിതുളുമ്പുന്നു …

മേഘമല്‍ഹാര്‍ചടുലമാരിയായ്
മണ്ണില്‍വിശുദ്ധിയില്‍ലയിക്കവേ
പുതുനാമ്പുകള്‍നവഹര്‍ഷസൗരഭമായ്
തുടികൊട്ടിയുണരുന്നുവീണ്ടും…

മേഘമല്‍ഹാര്‍നാദസ്വരൂപമായ്
സാന്ദ്രാനന്ദ വീചികളുതിര്‍ക്കവേ
രുദ്ര വീണകളാര്‍ദ്ര സൗഗന്ധികങ്ങളായ്
സപ്തസാഗരനൂപുരമണിഞ്ഞുവോ..

Generated from archived content: poem2_mar14_14.html Author: sajiv_kizhakkeparambil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here