ഒടിയന്‍

അന്തി മേഘം പോല്‍
ചോന്ന കാടുകള്‍
കാടൊഴിഞ്ഞു നാടൊഴിഞ്ഞ
രങ്ങൊഴിഞ്ഞ കാലമേ ,
പൂക്കാ മരങ്ങളില്‍
അന്തി പൂത്തുലഞ്ഞ രാവുകള്‍
ബാക്കിയായ നേരമേ ,
ഗന്ധമാദനങ്ങളില്‍ മറന്നുവച്ച
പൂമണങ്ങള്‍മാഞ്ഞുപോയ
കാറ്റഴിഞ്ഞ കനിവകന്ന
കദന കാല നോവുകളില്‍
വേനല്‍ കാളും കാളിമകള്‍
അടരടരായ് നാടിറങ്ങി
നാവോരു പാടി വരും
ഭഗ്‌ന വഴികള്‍ നീ അറിഞ്ഞോ ?

Generated from archived content: poem2_dec1_15.html Author: sajiv_kizhakkeparambil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here