വാക്ക്

മനസിനെ ദ്യോതിപ്പിക്കുന്ന
മായാ ജാലകവാതിലുകള്‍
തുറന്നു വാക്ക് ഏതോ
നിരാസക്ത മരുഭൂമിയിലേക്ക്
പലായനം ചെയ്തു
ജീവ സ്പന്ദം അണഞ്ഞു പോയ
നിരര്‍ത്ഥക വിലാപങ്ങളായിതിരോഭവിച്ച വാക്കിന്‍,
നിഴല്‍ നീലിമയില്‍
ആത്മ മന്ത്രണ ഭാഷണങ്ങളെ
നോറ്റെടുത്ത മഹാകാലങ്ങള്‍
മനനഗരിമകളില്‍ പെയ്യവേ
ഭൂതകാല സന്നിവേശങ്ങളില്‍
വാക്ക് നനഞ്ഞു പോയ അശ്രു
ദീപ്തിയില്‍ വിമൂകമായി …
വാക്ക്
ചിത്ര താളുകളില്‍
ആലങ്കാരിക ജല്‍പ്പനങ്ങളായി
വേതാളനടനം തുടരെ
ഹൃദയഭാഷണങ്ങളില്‍ സപ്ത
വര്‍ണരാജികള്‍ മഴവില്ലുകളെ
ഗഹന നീലിമയില്‍ നട്ടെടുത്തു …..

Generated from archived content: poem1_july31_14.html Author: sajiv_kizhakkeparambil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here