കനൽ മൂടിയ ഭൂത കാലത്തിൻ
കടലിരമ്പ ങ്ങളെ അക്ഷര താളുകളിൽ
വിതയ്ക്കുവാൻ വെമ്പിയ
ഒരവധൂതൻ അവസാനം
എഴുതിയ ഒസ്യത്തിൽ
ഹൃദയം കളഞ്ഞുപോയ
നിലാപക്ഷി യുടെ വിലാപം ബാക്കിയായി ….
രാത്രി വഴികളിലടി ഞ്ഞുടഞ്ഞ
ദുരിത ജന്മങ്ങളിൽ കനിവിൻ
ശാശ്വത ദീപ്തി ചൊരിഞ്ഞ
ഒരമ്മയുടെ മിഴി തുളുമ്പി ..
പ്രത്യാശയുടെ മഹാകാശങ്ങളിൽ
പുലരി നക്ഷത്രങ്ങളെ കിനാവ് കണ്ടു കണ്ടു
ആ അമ്മ ഏതു മേഘ പാളികളിൽ മാഞ്ഞു പോയി …
നിഷാദ നീതിക്ക് കാത്തു കാത്തു
ക്രൗ ഞ്ച വിലാപങ്ങളിൽ തീ പടരും കാലം
കവിത മാത്രം ബാക്കിയായി …
Generated from archived content: poem1_july2_15.html Author: sajiv_kizhakkeparambil