ഇവിടെ,
വിശ്വാസങ്ങൾ വിളക്കുതെളിച്ച
സന്ധ്യകൾ
ഭക്തിയുരുകിയൊലിച്ചു
കറുത്ത ശിലാരേഖകൾ..
അന്തിത്തിരി കെടുത്തി
ദൈവമിറങ്ങിയ പടവുകൾ..
കരിയിലകൾ കണക്കെ
ഓർമ്മകൾ വീണുചിതറുമ്പോൾ
ഭൂതകാലത്തിൻ മുൾമുടി ചാർത്തി
നാമം ജപിച്ച്
നരയുടെ നീണ്ട പകൽ താണ്ടി
പടർന്നു പന്തലിച്ചിന്നും
അരയാൽ മാത്രം സാക്ഷി….
Generated from archived content: poem6_may13_15.html Author: sajitha_chullimadayil
Click this button or press Ctrl+G to toggle between Malayalam and English