തോർത്തിലെത്ര കോരിയെടുത്തിട്ടുണ്ട്
നാം
കൈത്തോട്ടിലെ
കാലനക്കം
കൊതിച്ചെത്തുന്ന
ഇക്കിളികളെ
ചൂണ്ടയിലെത്ര
കൊരുത്തിട്ടുണ്ട്
പൊന്മാനൂളിയിടലുകളെ
കരയിലിട്ടു
പിടച്ചുരസിച്ച
മരണനോട്ടങ്ങളാണ്
വറചട്ടിയിലെ
മീൻചൂരുകളായി
വാസനിക്കുന്നത്
വഴുതിപ്പോയിട്ടും
ചേറിൽപ്പുതഞ്ഞ
ഓർമ്മപ്പിടച്ചിലുകൾ
Generated from archived content: poem3_oct30_15.html Author: sajitha_chullimadayil
Click this button or press Ctrl+G to toggle between Malayalam and English