ദിഗംബര

 

പാഞ്ചാലരാജ്യത്തു നിന്നും ഏകചക്രയിലേയ്‌ക്ക്‌ മടങ്ങുമ്പോൾ വിശ്വം ജയിച്ച സന്തോഷമായിരുന്നു അർജ്ജുനന്‌ ‘കുട്ടിക്കാലം മുതൽ കേട്ടിരുന്ന ദ്രുപന്റെ പുത്രിയായ കൃഷ്‌ണയെക്കുറിച്ച്‌. അന്നുമുതൽ നെയ്‌തു കൂട്ടിയ സ്വപ്‌നങ്ങൾ, ഇന്നത്‌ യാഥാർത്ഥ്യമായിരിക്കുന്നു.

കൃഷ്‌ണയുടെയും മനോഗതം മറ്റൊന്നായിരുന്നില്ല. സ്വപ്‌നസാഫല്യം ആ തരുണിയെ ആഹ്ലാദത്തിന്റെ ഉന്നംഗതയിലെത്തിച്ചിരിക്കുന്നു. വരാൻ പോകുന്ന നിമിഷങ്ങളെക്കുറിച്ചോർത്ത്‌ അവളുടെ മുഖം ലജ്ജാവിവശയായിരുന്നു.

’ഓർമ്മവച്ചനാൾ മുതൽ കേട്ടിരുന്നു വില്ലാളിവീരനായ അർജ്ജുനനെക്കുറിച്ച്‌. പൗരുഷത്തിന്റെ പ്രതീകം. വനവാസത്തിലായ അർജ്ജുനനെ സ്വയംവരത്തിന്‌ ക്ഷണിക്കാൻ കഴിഞ്ഞിട്ടില്ലന്നറിഞ്ഞപ്പോഴുണ്ടായ വ്യഥ പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. ഒടുവിൽ ഈ പുത്രിയുടെ മനമറിഞ്ഞ പിതാവിന്റെ കൗശലമായിരുന്നു ആ മത്സരം. അർജ്ജുനനു മാത്രം ജയിക്കാൻ കഴിയുന്ന ഒന്ന്‌. അവൾ മെല്ലെ തിരിഞ്ഞ്‌ അർജ്ജുനനെ നോക്കി. അർജ്ജുനന്റെ മിഴികളിൽ നക്ഷത്രത്തിളക്കം. നാണം കൊണ്ട്‌ കൂമ്പിപ്പോയ കൃഷ്‌ണയോട്‌ അർജ്ജുനൻ മിഴികളാൽ മൊഴിഞ്ഞു.

“മുന്നിൽ ജ്യേഷ്‌ഠന്മാരായ യുധിഷ്‌ഠരനും ഭീമനുമുണ്ട്‌. പിന്നിൽ നകുലനും സഹദേവനും”.

ലജ്ജയോടെ മുഖം താഴ്‌ത്തി മാൻപേടയെപ്പോലെ അവൾ നടന്നു.

യുധിഷ്‌ഠരന്റെ മനസ്‌ തീർത്തും അസ്വസ്‌ഥമായിരുന്നു. ‘കൃഷ്‌ണയെ കണ്ടപ്പോൾ മുതൽ എന്തെന്നറിയാത്ത ഒരു വികാരം അങ്കുരിച്ചിരിക്കുന്നു. സൗന്ദര്യത്തിന്റെ മൂർത്തിമദ്‌ഭാവമാണ്‌ അവൾ. കടഞ്ഞെടുത്തടുത്ത വെണ്ണക്കൽ ശില്‌പം പോലെ. ആ തളിർമേനിയുടെ ചന്ദനഗന്ധം എന്റെ നാസാരന്ധ്രങ്ങളെ മത്തുപിടിപ്പിക്കുന്നു. അവൾ അർജ്ജുനന്റെ പത്നിയാണ്‌. അവനു മാ​‍ാത്രമവകാശപ്പെട്ടവൾ. അവൾ വരണമാല്യം അണിയിച്ചത്‌ അർജ്ജുനന്റെ മാറിലാണ്‌. പക്ഷേ ആ അവകാശം അംഗീകരിച്ച്‌ കൊടുത്താൽ….. ഞാൻ മോഹിച്ചുപോയിരിക്കുന്നു. ഒരിക്കലും ഇനിയാ മോഹങ്ങളെ വിലക്കാനാവില്ല. അതല്ലെങ്കിൽത്തന്നെ ഒരു മുളന്തട്ടിയ്‌ക്കപ്പുറത്ത്‌ അർജ്ജുനനും കൃഷ്‌ണനും രതിലീലകളിലാറാടുമ്പോൾ, അവരുടെ ചുടു നിശ്വാസങ്ങൾ കേട്ടുറങ്ങുവാൻ എനിക്കെങ്ങനെ കഴിയും? ഉറങ്ങിക്കിടന്ന വികാരങ്ങൾ പടക്കുതിരയെപ്പോലെ കുതിച്ചുപായാൻ വെമ്പുകയാണ്‌. കൃഷ്‌ണയുടെ ജ്വലിക്കുന്ന സൗന്ദര്യം, അവളുടെ ശബ്‌ദം, ഗന്ധം…. അശ്വത്തിന്റെ കടിഞ്ഞാൺ നഷ്‌ടപ്പെടുത്തിയിരിക്കുന്നു. ബന്ധിക്കുകയെന്നത്‌ അസാധ്യമായിത്തീർന്നിരിക്കുന്നു. ഒരു പോം വഴി കണ്ടത്തിയേ തീരു. അപരാജിതമായ ഒന്ന്‌.’

പാഞ്ചാലരാജ്യാതിർത്തിയിൽ നിന്നും വനത്തിലേക്ക്‌ കടന്നതോടെ പാത ദുർഘടമായി. പാദങ്ങളെ മുറിപ്പെടുത്താൻ പോന്ന കൂർത്തകല്ലുകൾ, പക്ഷെ യുധീഷ്‌ഠിരന്‌ തന്റെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായി. അയാൾ ഭീമസേനനോട്‌ പറഞ്ഞു.

“കൊട്ടാരത്തിലെ പരവതാനികളിലൂടെ മാത്രം നടന്നു പരിചയിച്ച കൃഷ്‌ണയുടെ മൃദുലപാദങ്ങൾക്ക്‌ ഈ കൂർത്ത കല്ലുകളുടെ കാഠിന്യം താങ്ങാനാവില്ല. അതിനാൽ ഭീമസേനാ…. നീ കൃഷ്‌ണയെ ചുമലിലെടുത്തുകൊള്ളുക.”

രോഗി ഇച്ഛിച്ചതും പാല്‌, വൈദ്യൻ കല്‌പിച്ചതും പാല്‌ എന്നതുപോലെയായിരുന്നു ഭീമന്‌ ജേഷ്‌ഠന്റെ വാക്കുകൾ. പ്രഥമദർശനത്തിൽത്തന്നെ മോഹിച്ചുപോയി. ആ പൂമേനിയൊന്നു പുണരാൻ അവളുടെ അധരത്തിലെ അമൃത്‌ നുകരാൻ.

‘ഏകചക്രയിലെ വാസഗൃഹം വരെയെങ്കിലും ആ മൃദുപാദങ്ങൾ തന്റെ മേനിയിൽ താളമിടും. വാഴത്തടയ്‌ക്കൊത്ത തുടകൾ മാറിനെ മർദ്ദിക്കും. ആ നിതംബഭാരം തന്റെ ചുമലുകളിലമരാൻ പോകുന്നു’ ഭീമസേനന്റെ സിരകളിലാകെ അഗ്നിപടർന്നു.

എന്നാൽ യുധിഷ്‌ഠിരന്റെ ആജ്ഞ അർജ്ജുനന്റെ ഹൃദയത്തിൽ ഇടിമുഴക്കം സൃഷ്‌ടിച്ചു.

‘താൻ ഭയന്നതെന്തോ അത്‌ സംഭവിക്കുവാൻ പോകുകയാണോ? മഹാസമുദ്രത്തെ അണകെട്ടിത്തടഞ്ഞിരിക്കുന്നതു പോലെ കാമാതുരമായ മനസിനെ ബന്ധിച്ചുനിർത്തിയിരിക്കുന്ന ഈ കാളക്കൂറ്റൻമാർ സൗന്ദര്യധാമമായ തന്റെ പ്രിയതമയെ കണ്ടതു മുതൽ ചഞ്ചലചിത്തരാണെന്ന്‌ അന്തരംഗം മന്ത്രിച്ചതാണ്‌.’

അർജ്ജുനൻ ശങ്കയോടെ യുധിഷ്‌ഠിരനോട്‌ പറഞ്ഞു.

“ജേഷ്‌ഠാ, അല്‌പം വിശ്രമിച്ചിട്ട്‌ യാത്ര തുടർന്നാൽ മതിയാകും. കൃഷ്‌ണ ഈ യാത്ര ആഹ്ലാദത്തോടെ ആസ്വദിക്കുകയാണ്‌. ആ മുഖത്ത്‌ ക്ഷീണം കാണ്മാനേയില്ലല്ലോ? അതുകൊണ്ട്‌…..”

അതു മുഴുമിപ്പിക്കാൻ അർജ്ജുനനു കഴിഞ്ഞില്ല. യുധിഷ്‌ഠിര ജ്യേഷ്‌ഠന്റെ ആജ്ഞ ശിരസാവഹിക്കുവാൻ തയ്യാറെടുത്തുനിന്ന ഭീമന്റെ ജ്വലിക്കുന്ന മിഴികൾ അർജ്ജുനന്‌ ഗദാപ്രഹരമായ്‌ അനുഭവപ്പെട്ടു. ഇനി ശബ്‌ദിക്കുന്നത്‌ ബുദ്ധിയല്ലെന്ന്‌ അർജ്ജനന്‌ അറിയാമായിരുന്നു. ‘ഒരു പക്ഷെ ഭീമസേനനെ ആ ദൗത്യമേല്‌പ്പിച്ച ജ്യേഷ്‌ഠന്റെ ലക്ഷ്യവും അതുതന്നെയാവണം. തന്നെ നിരായുധനാക്കുക എന്നത്‌. ആ കൈക്കരുത്ത്‌ താങ്ങാൻ തനിക്കെന്നല്ല ഇന്ന്‌ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ആർക്കെങ്കിലും കഴിയുമോയെന്ന്‌ സന്ദേഹമുണ്ട്‌.“

നിസഹായതോടെ അർജ്ജുനൻ കൃഷ്‌ണയെ നോക്കി.

പിതൃതുല്യനായ ഭർത്തൃജേഷ്‌ഠന്റെ ചുമലിലിരിക്കുമ്പോൾ തന്റെ പ്രിയതമന്റെ മനസുപിടയുന്നത്‌ കൃഷ്‌ണ അറിഞ്ഞിരുന്നില്ല. അവളുടെ മനസു നിറയെ അർജ്ജുനനായിരുന്നു.

ലക്ഷ്യത്തിലേയ്‌ക്കുള്ള ആദ്യചുവടു വയ്‌ക്കാൻ കഴിഞ്ഞതിൽ ആഹ്ലാദചിത്തനായിരുന്നു യുധിഷ്‌ഠിരൻ. ’പാഞ്ചാലപുത്രിയുടെ പൂവുടലിന്റെ ഇളം ചൂടും സുഗന്ധവും ഭീമസേനനിലെ വീര്യത്തെയുണർത്തിയിട്ടുണ്ടാവണം. ചുവന്നു തുടുത്ത മുഖം അത്‌ വിളിച്ചറിയിക്കുന്നുമുണ്ട്‌. ഭീമനില്ലാതെ അർജ്ജുനനെ പ്രതിരോധിക്കുക തനിക്ക്‌ തികച്ചും അസാധ്യമാണ്‌. അത്‌ പരിഹരിക്കപ്പെട്ടിരിക്കുന്നു. ഇനി മാതാശ്രീയുടെ ഊഴമാണ്‌. അഗ്നി പൂത്തുനിൽക്കുന്ന മരുഭൂമിയെന്നതുപോലെ മദത്താൽ തപിച്ചു നിൽക്കുന്ന പുത്രൻമാർക്കിടയിൽ രതിദേവിയെപ്പോലെ പാഞ്ചാലിയുണ്ടെങ്കിൽ, അവൾ അർജ്ജുനന്റെതു മാത്രമെങ്കിൽ, അതുണ്ടാക്കാൻ പോകുന്ന അന്തഛിദ്രം മാതാശ്രീ മനസിലാക്കിയിരുന്നെങ്കിൽ….‘

നകുല സഹദേവന്മാർ നിശബ്‌ദരായ്‌ ജ്യേഷ്‌ഠന്മാരെ അനുഗമിക്കുകയായിരുന്നു. പക്ഷേ അവരുടെ മിഴികളിൽ ഭീമസേനനോടുള്ള അസൂയ ജ്വലിക്കുകയായിരുന്നു. ഭീമസേനന്റെ ഇടതുചുമലിനെ നിറഞ്ഞു തുളുമ്പുന്ന കൃഷ്‌ണയുടെ നിതംബഭംഗി ഇരുവരുടെയും സിരകളിൽ മിന്നൽപ്പിണരുകൾ തീർക്കുകയായിരുന്നു.

ഏകചക്രയിലെത്തിയതോടെ അർജ്ജുനൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

’അല്‌പനേരം കൂടി. ഇനി അല്‌പനേരം കൂടി നടന്നാൽ ഗൃഹത്തിലെത്താം. അതോടെ അവസാനിക്കുമല്ലോ ഈ നെഞ്ചിലെ തീ.‘

അകലെ നിന്നുതന്നെ തന്റെ പുത്രൻമാരെ കുന്തി കണ്ടിരുന്നു. അവരോടൊപ്പമുള്ള പാഞ്ചാലിയെയും വിദൂരദർശനമാത്രയിൽത്തന്നെ അവൾ ആരെന്നും ബോദ്ധ്യമായി.

’അറിയാമായിരുന്നു ഇങ്ങനെയൊരു ദിനം വരുമെന്ന്‌. അതു സംഭവിച്ചിരിക്കുന്നു. പക്ഷെ പോവഴി കണ്ടേ തീരൂ. വീര്യം നിറഞ്ഞുനിൽക്കുന്ന അഞ്ച്‌ പുരുഷകേസരികളിലൊരുവന്റെ ഭാര്യയായ്‌ അവളിവിടെയുണ്ടാകവരുത്‌. അങ്ങനെ സംഭവിച്ചാലുണ്ടാകുന്ന അശാന്തി പ്രവചനാതീതമാകും. തന്റെ സ്വപ്‌നങ്ങൾ സ്വപ്‌നങ്ങളായത്തന്നെ അവശേഷിക്കും. അതു പാടില്ല. കടുത്ത തീരുമാനങ്ങൾ എടുത്തേ തീരു….‘

”മാതാശ്രീ…. മാതാശ്രീ…..“ ഗൃഹാങ്കണത്തിൽ നിന്ന്‌ യുധിഷ്‌ഠിരൻ ഉറക്കെവിളിച്ചു. പക്ഷേ മറുപടിയുണ്ടായില്ല. യുക്തമായ ഒരു തീരുമാനമെടുക്കേണ്ടതിലേയ്‌ക്ക്‌ കൂട്ടിക്കിഴിക്കലുകളിലായിരുന്നു അവൾ.

”മാതാശ്രീ, ഇതാ ഞങ്ങളെന്താണ്‌ കൊണ്ടുവന്നിരിക്കുന്നത്‌ എന്നു നോക്കു“ യുധിഷ്‌ഠിരൻ വീണ്ടും വിളിച്ചു പറഞ്ഞു.

യുധിഷ്‌ഠിരന്റെ മനോഗതമെന്തെന്ന്‌ ചോദ്യത്തിൽനിന്നും കുന്തി തിരിച്ചറിഞ്ഞു. അവനാഗ്രഹിക്കുന്നത്‌ തന്റെ പതിവ്‌ മറുപടിതന്നെയാണ്‌. ഗുരുതരമെന്നു കരുതിയ പ്രതിസന്ധിക്ക്‌ പരിഹാരമായിരിക്കുന്നു പുറത്തേക്ക്‌ വരാതെ കുന്തി വിളിച്ചു പറഞ്ഞു.

”എന്താണെങ്കിലും എന്റെ അഞ്ചുപുത്രൻമാരും പങ്കിട്ടെടുത്തുകൊള്ളുക.“

ആ വാക്കുകൾ മേഘഗർജ്ജനമായാണ്‌ അർജ്ജുനന്റെ കർണ്ണങ്ങളിൽ പതിച്ചത്‌. ’ഞാൻ ഭയന്നതെന്തോ, അത്‌ സംഭവിച്ചിരിക്കുകയാണോ? ത്രിലോകനാഥാ അങ്ങനെയായിരിക്കരുതേ….? അർജ്ജുനൻ മനമുരുകി പ്രാർത്ഥിച്ചു. അഥവാ അതിനുമാത്രമായിരുന്നു അർജ്ജുനന്‌ കഴിയുക.

മധുമാരി പെയ്‌തിറങ്ങിയതുപോലെയായിരുന്നു യുധിഷ്‌ഠിരന്‌ മാതാവിന്റെ മറുപടി. ‘തന്റെ അന്തരംഗം മാതാവ്‌ തിരിച്ചറിഞ്ഞിരിക്കുന്നു. ഒരിക്കലും അബദ്ധത്തിലാവില്ല. മാതാവങ്ങനെ പറഞ്ഞിട്ടുണ്ടാവുക. ഇത്‌ മാതാശ്രീയുടെ ആജ്ഞയാണ്‌. അഥവാ അങ്ങനെയായേ തീരു….’ യുധിഷ്‌ഠിരൻ ഭീമനേയും നകുല സഹദേവൻമാരേയും നോക്കി മന്ദഹസിച്ചു. ആ മന്ദഹാസത്തിന്റെ ആന്തരാർത്ഥം അവർ തിരിച്ചറിയുകയും ചെയ്‌തു.

യുധിഷ്‌ഠിരന്റെ ചോദ്യവും മാതാവിന്റെ മറുപടിയും കൃഷ്‌ണയുടെ മനസിൽ ചലനങ്ങളുണ്ടാക്കിയതേയില്ല. ‘അറിയാതെ പിണഞ്ഞ അബദ്ധമാവുമത്‌. അല്ലെങ്കിൽത്തന്നെ പങ്കിട്ടുനൽകാവുന്നതല്ലല്ലോ ഒരു നാരീജന്മം. അർജ്ജുനന്റെ മനസിൽ പക്ഷേ കടലിരമ്പുകയായിരുന്നു. ’എന്നാൽ നിസംഗതനായിരിക്കുക. മറ്റൊന്നിനും തനിക്കു കഴിവില്ല. മാതാവിന്റെ മറുപടി അജ്ഞതമൂലമെന്ന്‌ വിശ്വസിക്കുക. അങ്ങനെയാന്ന്‌ സംഭവിച്ചതായി ചിന്തിക്കുക പോലും ചെയ്യാതിരിക്കുക. അതാണ്‌ പോംവഴി. അതുമാത്രം.‘

അനുഗ്രഹങ്ങളും, ആശീർവാദങ്ങളും, കുശലപ്രശ്‌നങ്ങളും കഴിഞ്ഞു. അന്നവാനാദികൾക്കു ശേഷം യുധിഷ്‌ഠിരനും ഭീമനും അർജ്ജുനനും നകുലനും സഹദേവനും ഉറക്കറകളിലേയ്‌ക്കു പോയി. വരാൻ പോകുന്ന നിമിഷങ്ങളുടെ നിറമാർന്ന സ്വപ്‌നങ്ങളുമായി അർജ്ജുനൻ കാത്തിരുന്നു. എന്നാൽ അടുക്കളയിലുണ്ടായത്‌ മറ്റൊന്നായിന്നു.

അന്നവും കഴിഞ്ഞ്‌ തന്റെ പ്രീയതമന്റെ ചാരത്തണയുവാനുള്ള വെമ്പലോടെ മാതാവിന്റെ അനുവാദത്തിനായ്‌ കാത്തുനിന്ന കൃഷ്‌ണയോട്‌ കുന്തി പറഞ്ഞു.

”മകളെ നീ ഉറക്കറയിലേയ്‌ക്ക്‌ പോകുന്നതും മുറപ്രകാരം തന്നെയാകട്ടെ. പാണ്ഡവരിൽ മൂത്തവൻ യുധിഷ്‌ഠിരനാണ്‌ അതിനാൽ ഇന്ന്‌ നീ ശയിക്കേണ്ടതും യുധിഷ്‌ഠിരനോടൊപ്പമാണ്‌. നിനക്ക്‌ ഞാൻ ശുഭരാത്രി നേരുന്നു.“

അഗ്നിപെയ്‌തിറങ്ങുന്നതുപോലെയാണ്‌ കുന്തിയുടെ വാക്കുകൾ പാഞ്ചാലി ശ്രവിച്ചത്‌. ആ ഹൃദയം പിടഞ്ഞു.

”മാതാവ്‌ എന്താണർത്ഥമാക്കുന്നത്‌? ഞാൻ അർജ്ജുനന്റെ ധർമ്മപത്‌നിയാണ്‌.“ ഇടറുന്ന സ്വരത്തിൽ അവൾ പറഞ്ഞു.

”ഈ ഗൃഹാങ്കണത്തിൽ എത്തുന്നതുവരെമാത്രമായിരുന്നു നിനക്ക്‌ അർജ്ജുനന്റെ പത്‌നീപദം. ഇവിടെ എന്തും എന്റെ അഞ്ചു പുത്രന്മാർക്കും തുല്ല്യമായി അവകാശപ്പെട്ടതാണ്‌. അത്‌ മറികടക്കുവാൻ ആർക്കും കഴിയുകയുമില്ല മകളെ, ഈ മാതാവിന്റെ വാക്കുകളെ ഒരിക്കലും നിരർത്ഥകമാകാൻ പാടില്ലാ“ കൃഷ്‌ണയുടെ മുഖത്തുനോക്കാതെ കുന്തി പറഞ്ഞു. ഉറച്ചതായിരുന്നു ആ സ്വരം.

പൊട്ടിക്കരഞ്ഞുകൊണ്ട്‌ കൃഷ്‌ണ കുന്തിയോടു ചോദിച്ചു. ”മാതാവ്‌ അറിയാതെ പറഞ്ഞുപോയ വാക്കുകൾ പാഴ്‌വാക്കുകളായല്ലേ ഗണിക്കേണ്ടതുള്ളു. എന്നിട്ടും അതോ മാതാശ്രീ എന്നെ പരീക്ഷിക്കുകയാണോ?“

”പാണ്‌ഠുപത്‌നി പാഴ്‌വാക്കുകൾ പറയാറില്ല. അറിഞ്ഞുമറിയാതെയും ഈ നാവിൽ നിന്നും പുറപ്പെടുന്ന ആജ്ഞകൾ അനുസരിക്കപ്പെടേണ്ടതാണ്‌. അത്‌ നിഷേധിക്കുന്നത്‌ പഞ്ചാല പുത്രിയായാലും ഈ മാതാവ്‌ സഹിക്കില്ല“.

അലറുകയായിരുന്നു കുന്തി.

മാതാവിന്റെ വാക്കുകൾ കേട്ട്‌ പ്രിയതമയേയും കാത്തിരിക്കുന്ന അർജ്ജുനന്റെ ഹൃദയം പിടഞ്ഞു. ’മാതാവിന്റെ വാക്കുകൾ കേട്ട്‌ അജ്ഞത മൂലമായിരുന്നില്ല. അങ്ങനെ സമാധാനിക്കുവാൻ ശ്രമിക്കുകയായിരുന്നു ഇതുവരെ. എങ്ങനെയാണ്‌ ഇതംഗീകരിക്കുവാൻ കഴിയുക. പരസ്‌പരം കണ്ടിരുന്നില്ലെങ്കിലും കേട്ടറിഞ്ഞ കഥകളിലൂടെ ബാല്യകാലം മുതൽ മനസ്സിൽ പ്രതിഷ്‌ഠിക്കപ്പെട്ടിരുന്നു ആ രൂപം. മിഴികളിലങ്കുരിച്ചതായിരുന്നില്ല. ഞങ്ങളുടെ പ്രണയം ഹൃദയത്തിലങ്കുരിച്ചതാണ്‌. അവൾ വരണമാല്യമണിഞ്ഞത്‌ തന്റെ മാറിലാണ്‌. എന്നിട്ടിപ്പോൾ അവളെ പങ്കുവയ്‌ക്കുകയോ ഒരു ദേവദാസിയെപ്പോലെ അന്യപുരുഷനു മുന്നിൽ തന്റെ പ്രാണപ്രേയസി വസ്‌ത്രമഴിക്കുകയോ” അർജ്ജുനന്‌ അത്‌ ചിന്തിക്കുവാൻ പോലും കഴിയുമായിരുന്നില്ല.

‘ഇനിയും ക്ഷമിക്കുന്നത്‌ തന്റെ പൗരുഷത്തിന്‌ ചേർന്നതാവില്ല. ഞാനൊരു ഷണ്‌ഡനാവാൻ പാടില്ല.’ കോപാവേശത്തോടെ അർജ്ജുനൻ ഉറക്കറയിൽ നിന്നും പുറത്തേക്കിറങ്ങി. കൊടുങ്കാറ്റുപോലെ. പക്ഷെ വൻമലയായി ഭീമസേനനുണ്ടായിരുന്നു ഉറക്കറയ്‌ക്കുമുന്നിൽ. ആ കാഴ്‌ച അർജ്ജുനന്റെ സപ്‌തനാഡികളേയും തളർത്തി. മല്ലയുദ്ധത്തിനെന്നപോലെ കൈൾ പിരിച്ചു നിൽക്കുന്ന ഭീമന്റെ മുഖത്തേയ്‌ക്ക്‌ നോക്കുവാൻ പോലുമാകാതെ അർജ്ജുനൻ തളർന്നു നിന്നു.

കൃഷ്‌ണ കരച്ചിലടക്കി കുന്തിയുടെ കണ്ണുകളിലേയ്‌ക്ക്‌ നോക്കി. മിഴിനീർ തളം കെട്ടിനിന്ന കൃഷ്‌ണയുടെ കണ്ണുകളിൽ അപ്പോൾ കനലുകളെരിയുന്നുണ്ടായിരുന്നു.

“ഞാൻ നിങ്ങളുടെ അഞ്ചുപുത്രൻമാരുടെയും പത്‌നിയായിരിക്കണമെന്നാണൊ ആജ്ഞാപിക്കുന്നത്‌?” അവളുടെ ശബ്‌ദത്തിന്‌​‍്‌ കാഠിന്യമേറിയിരുന്നു.

“നിന്റെ മുന്നിൽ അതുമാത്രമാണ്‌ പോംവഴി” കുന്തിയുടെ മറുപടി ഉറച്ചതായിരുന്നു.

“അപ്പോൾ നിങ്ങൾക്കുവേണ്ടത്‌ മരുമകളെയല്ല ഒരു വേശ്യയെയാണ്‌. നിങ്ങളുടെ പുത്രൻമാരുടെ കാമവെറിതീർക്കുവാൻ ചൂടുള്ള മാംസപിണ്ഡത്തെ. ഇതു പറയുവാൻ നിങ്ങൾക്ക്‌ കഴിയും നിങ്ങൾക്ക്‌ മാത്രമേ കഴിയൂ. ഒരു അഭിസാരികയെപ്പോലെ ജീവിച്ച നിങ്ങൾക്ക്‌ മാത്രം” കൃഷ്‌ണ പൊട്ടിത്തെറിക്കുകയായിരുന്നു.

“നിർത്തൂ നിന്റെ അധിക പ്രസംഗം” കുന്തി അവൾക്കു നേരേ വിരൽ ചൂണ്ടി. പക്ഷേ പേമാരിപോലെ പെയ്‌തിറങ്ങുകയായിരുന്നു പാഞ്ചാലി.

“കുലടേ…. പത്നിയെന്ന പദത്തിന്റെ അർത്ഥമറിഞ്ഞിരുന്നുവെങ്കിൽപ്പോലും എന്നോടിങ്ങനെ പറയുവാൻ നിങ്ങൾക്കു കഴിയുമായിരുന്നില്ല. ഒരു പാട്‌ കേട്ടിരുന്നു കുന്തിയുടെ മഹത്വം. വിവാഹത്തിനു മുന്നേ അന്യപുരുഷനുമായി കിടപ്പറപങ്കിട്ടവൾ. പ്രസവിച്ച പുത്രനെ നദിയിലൊഴുക്കിയവൾ. കുലമഹിമയുള്ളവർ പുത്രിക്ക്‌ വരണമാല്യം ചാർത്താൻ വരില്ലെന്നറിഞ്ഞ്‌ പിതാവ്‌ ഷണ്‌ഡനായ പാണ്ഡുവിന്റെ ശിരസിൽ വച്ച്‌ മാനം കാത്തവൾ. എന്നിട്ടും പാതിവ്രത്യം എന്തെന്നറിയാത്ത നിങ്ങൾ എത്രപേർക്കുവേണ്ടി ശയ്യവിരിച്ചു? ഇനിയും കൃത്യമായിവാൻ കഴിയുമോ നിങ്ങൾക്ക്‌, നിങ്ങളുടെ പുത്രന്മാർ ഏത്‌ പുരുഷന്‌ ജനിച്ചുവെന്ന.​‍്‌?”

“പാഞ്ചാലീ……” കോപാന്ധയായ കുന്തി അലറിവിളിച്ചു.

“അതെ പാഞ്ചാലി. പാഞ്ചാലരാജ്യത്തെ ദ്രുപദന്റെ പുത്രി. പേരെടുത്തു പറയുവാൻ പിതാവുള്ളവൾ. എന്റെ നാമമുച്ചരിക്കുവാൻ നിങ്ങൾക്ക്‌ എന്തർഹതയാണുള്ളത്‌. പുത്രോല്‌പാദനം നടത്തിയ പുരുഷന്മാരുടെ പേരുപോലും പറയുവാൻ കഴിയാതെ സൂര്യന്റെയും ഇന്ദ്രന്റെയും വായുവിന്റെയും അശ്വനി ദേവന്മാരുടെയും അപസർപ്പക കഥകൾ മെനഞ്ഞവൾ. പിഴച്ചുപെറ്റ നിന്റെ പുത്രന്മാർക്ക്‌ രാജാവകാശത്തിന്‌ എന്തുന്യായം. സത്യം വിളിച്ചു പറഞ്ഞ കൗരവർക്കെതിരെ യുദ്ധം നയിക്കുവാൻ പകയുടെ കനൽ തീറ്റിച്ച്‌ പോരുകാളകളെപ്പോലെ പുത്രന്മാരെ വളർത്തുന്നവളാണ്‌ നീ. ഒന്നു കൂടി നീയറിഞ്ഞുകൊള്ളുക. ഈ നിമിഷം മുതൽ ഞാൻ പാണ്ഡവരുടെ പത്‌നിയല്ല. അഭിസാരിക. ആർക്കുവേണ്ടിയും ശയ്യവിരിക്കുന്നവൾ. പാണ്ഡവചേരിയിലേയ്‌ക്ക്‌ ആളെക്കൂട്ടുവാൻ ആർക്കൊക്കെ മുന്നിൽ ഞാൻ വസ്‌ത്രമഴിക്കണമെന്ന്‌ ആജ്ഞാപിച്ചു കൊള്ളുക. പക്ഷേ ഒന്നോർക്കുക, എന്റെ വാക്കുകൾ ഒരു ശാപമായ്‌ എന്നും നിങ്ങളോടൊപ്പമുണ്ടാവും. ഒരു പ്രണയാംഗനയെ, പതിവ്രതാരത്നത്തെ വേശ്യാവൃത്തിയിലേയ്‌ക്ക്‌ വലിച്ചിഴച്ച നിനക്ക്‌ ഹസ്‌തിനപുരത്തെ അമ്മമഹാറാണിപട്ടം ഒരു വ്യാമോഹം മാത്രമായിരിക്കും. കാമാവേശത്തോടെ എന്നെ നോക്കുന്ന നിന്റെ പുത്രന്മാർ ലോകം മുഴുവൻ പിടിച്ചടക്കിയാലും തെരുവിലലഞ്ഞു മരിക്കും.”

പാഞ്ചാലി പൊട്ടിച്ചിരിച്ചു. ഉറക്കെയുറക്കെ. ആടയാഭരണങ്ങളൊന്നൊന്നായി. അഴിച്ചെറിഞ്ഞ്‌ പൂർണനഗ്നയായി, അഴിഞ്ഞുലഞ്ഞ മുടിയും തീപാറുന്ന കണ്ണുകളുമായി യുധിഷ്‌ഠിരന്റെ ഉറക്കറലക്ഷ്യമാക്കി അവൾ നടന്നു. സ്വപ്‌നങ്ങളുടെ, ആളിപ്പടർന്ന ചിതയ്‌ക്കുമുകളിലൂടെ………

Generated from archived content: story1_jun30_10.html Author: saji_vaikom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English