രാവൊടുങ്ങും മുൻപേ
ഇരുളകലും മുൻപേ
സൂര്യനുദിക്കുകയാവും
പ്രതീക്ഷയുടെ പർവ്വതമുകളിൽ
ഉദിച്ചുയരും മുൻപേ
അണയുകയുമാവും
വേദനയുടെ ചക്രവാളങ്ങളിൽ;
ഇരുൾ പരക്കുകയാവും
നഷ്ടത്തിന്റെ വനാന്തരങ്ങളിൽ.
ഇരുൾ പരക്കും മുൻപേ
ഒരുതാര ജ്വലിച്ചുയരുകയാവും
പ്രണയത്തിന്റെ ആകാശവീഥിയിൽ.
ഒളിവിതറും മുൻപേ
അത് പൊലിയുകയുമാവും
വിരഹത്തിന്റെ കയങ്ങളിലേക്ക്
പൊലിഞ്ഞു പതിക്കും മുൻപേ
നിലാവരിച്ചിറങ്ങുകയാവും
സ്നേഹത്തിന്റെ-
സ്വാന്ത്വനത്തിന്റെ സമതലങ്ങളിൽ
നിലാവുറയ്‌ക്കും മുൻപേ
മഞ്ഞുവീഴുകയാവും
ഭയത്തിന്റെ കിടുകിടുപ്പിലേക്ക്.
രാവൊടുങ്ങും മുൻപേ
മഞ്ഞുരുകും മുൻപേ
മഴപെയ്യുകയാവും
മറ്റൊരു പുലരിയിലേക്ക്…
Generated from archived content: poem1_may6_08.html Author: sajeeven_vaikkath
Click this button or press Ctrl+G to toggle between Malayalam and English