യാത്ര

വെന്തെരിഞ്ഞേക്കാവുന്ന

അരക്കില്ലമെങ്കിലും

ബാക്കിയുണ്ടായിരുന്നെങ്കിൽ

ഒരു രാത്രി നീ ഉറങ്ങുമായിരുന്നു

അതുകൊണ്ടു തന്നെ

നീ തിരികെ ചെല്ലുകയാണ്‌

കാടുകളിലേക്ക്‌“!!

ഉയരുന്ന കറുത്ത പുകച്ചുരുളുകൾ

പ്രാണണു നൽകുന്ന

പുരോഗതിയുടെ വേദനക്കൊടുവിൽ

ഒരു ജലകണികക്കായ്‌

ഒറ്റക്കാൽ തപം ചെയ്‌കെ

നന്മയുടെ, മറവിയെടുക്കാറായ

കുളങ്ങളിൽ നിന്നും

ജലമാവാഹിച്ച്‌

ഒളിച്ചിരുപ്പാവും മേഘങ്ങളും !!!

പെയ്യാതെ പ്രസവിക്കാനാകാത്ത

ഗർഭിണിയെപ്പോലെ

ഒരു നാളവയും മരിക്കും

വയർപിളർന്ന്‌ കുഞ്ഞിനെ എടുക്കാനുള്ള *”തന്ത്രം“

അന്നു നീയും മറക്കും.

കാട്ടിലെത്തും മുൻപേ നീ കാണും

നിണം നനച്ചുവളർത്തിയ

നിന്റെ വെളുത്തപൂവുകൾ

വേദനയോടെ കറുക്കുന്നതും

പിന്നൊരു പുകച്ചുരുളായ്‌ ഉയരുന്നതും

ഇനിയെങ്കിലും

സഹനത്തിന്റെ കരിന്തിരിയണയും മുൻപെങ്കിലും

നിർത്തുക നിന്റെയീ നശിച്ച യാത്രകൾ

തിരിച്ചുനടക

സ്‌നേഹത്തിന്റെ

ശാന്തിയുടെ

ഗർഭപാത്രങ്ങളിലേ”…….

* നിറഗർഭിണിയുടെ വയർ പിളർന്ന്‌ കുഞ്ഞിനെ തീയിലേക്കു വലിച്ചെറിഞ്ഞ ഗോത്ര

സംഭവം.

Generated from archived content: poem1_jan1_09.html Author: sajeeven_vaikkath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here