നീയറിയാതെ

നീയറിയാതെയാണ്‌

ഞാൻ നിന്നെ

കവർന്നെടുത്തതും

പുണർന്നതും

നീയറിയാതെയാണ്‌

എന്റെ കിനാച്ചില്ലകളിൽ

പ്രണയം ചത്തുമലച്ചതും;

പ്രണയം പൂത്ത ചില്ലകളിൽ

വിരഹ വിഹംഗങ്ങൾ

ചേക്കേറിയതും!!!

നീയറിയാതെയാണ്‌

പ്രണയത്തിന്റെ

വിദ്യുത്‌ പ്രഹരത്തിൽ

വവ്വാൽ സമം ഞാൻ

തലകീഴെ ജഡമായതും!

എങ്കിലും,

നീയറിയാതെ ഞാനെന്റെ

കമ്പികളിലിന്നും

ശ്രുതിപകരുന്നു

രസതന്ത്രികളിൽ

സ്വരം തേടുന്നു.

ഒടുവിൽ

നീയറിയാതെ

ഉപേക്ഷിക്കുവാൻ

നിന്നെപ്പോലെ തന്നെ

നീയിനിയും

ഉപേക്ഷിക്കപ്പെടുവാനായ്‌……..

Generated from archived content: poem1_dec3_09.html Author: sajeeven_vaikkath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here