മുറ്റത്തെന്റെ മുല്ല പൂത്തു.
അതെന്റെ സ്വപ്‌നമായിരുന്നു.
വസന്തം മടങ്ങിപോകെ
മുല്ലപ്പൂവിന്റെ ഓർമ്മയും സുഗന്ധവും
ഞാൻ കവിതയിൽ നിറച്ചു.
പൂക്കാലം കഴിഞ്ഞാലും
മുല്ലപ്പൂ ചൂടി വരുന്ന കൂട്ടുകാരിയോട്
എന്നും മുല്ല പൂക്കുന്നത്
എങ്ങനെ എന്ന് ചോദിച്ചപ്പോൾ
അവൾ പറഞ്ഞതിങ്ങനെഃ
കുറ്റിമുല്ലക്കില്ല ഋതുഭേദങ്ങൾ.
അതുകൊണ്ട്
മുറ്റത്തെന്നും പൂക്കാലം,
മുടിനിറയെ പൂക്കളും,
മടി നിറയെ പണവും.
അങ്ങനെയാണ്
ഞാനും കുറ്റിമുല്ലകൃഷി തുടങ്ങിയത്.
അന്നുമുതൽ എനിക്ക് കവിത നഷ്‌ടമായി.
Generated from archived content: poem2_nov17.html Author: sajeev_aymanam