തോട്ടുകരയിലിരിക്കുന്നു
ഞാനും കൂട്ടുകാരനും
കാറ്റുവന്നു തൊട്ടുപോയി
ഒരു കുഞ്ഞുതാമരയെ.
പരൽമീനുകൾ ഓടിക്കളിക്കുന്നു
പൊന്മാന്റെ നോട്ടമറിയാതെ
വെളളത്തിൽ താണുകിടക്കുന്ന
ചൂണ്ട കാണാതെ.
മരങ്ങൾക്കിടയിലൂടെ
മറയുന്ന പകലിനെ നോക്കി
വരമ്പുമുറിച്ചു പോകുന്നൊരു പെൺകുട്ടി
പിമ്പേ അവളുടെ പശുക്കുട്ടിയും.
പിന്നിൽനിന്നും
പെട്ടെന്നൊരു ഫ്‌ളാഷ്!
നിറഞ്ഞ ചിരിയുമായ് നിൽക്കുന്ന കുട്ടി.
അവന്റെ ചൂണ്ടയിൽ പിടയുന്ന മീനും
അതിനെ നോക്കി പറന്ന പൊന്മാനും
ഒരു നിശ്ചലദൃശ്യം.
Generated from archived content: poem1_mar10.html Author: sajeev_aymanam