ഒരു ദിവസം
കാട്ടിൽ ഉറങ്ങാതിരിക്കണം;
നിലാവുളള രാത്രിയിൽ
മരപ്പടർപ്പുകൾക്കിടയിലൂടെ
ആകാശം കാണണം.
അരുവികൾ ഒഴുകിക്കൊണ്ടിരിക്കും
വെളളാരം കല്ലുകളെ
മിനുസപ്പെടുത്തിക്കൊണ്ട്…
കാറ്റു കൊണ്ടുവരും;
കാട്ടുപൂക്കളുടെ മണം.
അഴിഞ്ഞുപോയ പാദസരങ്ങൾപോലെ
താഴ്‌വരകൾ നിശ്ശബ്‌ദമാകും.
ആരും അറിയുന്നുണ്ടാവില്ല
കൂട്ടിനുളളിൽ കിളികൾ
സ്വപ്‌നം കാണുന്നുണ്ടാവും
ഒരു കുഞ്ഞു സൂര്യനെ
Generated from archived content: oct1_poem1.html Author: sajeev_aymanam