ഘടികാര സൂചി
സമയ ദൂരങ്ങള്‍
അളന്നു തളര്‍ന്ന
രാത്രിയുടെ നിറുകയിലൂടെ
വന്നതാരാവും ,
വാതിലുകള്‍
മന്ത്ര വിരലുകള്‍ കൊണ്ട്
മെല്ലെ തുറന്ന്
ഹൃദയ പെരുക്കത്തിന്റെ
പെരുമ്പറ മുഴക്കങ്ങളില്‍
ഭയന്നുലഞ്ഞ ദേഹത്ത്
നിലാവിന്റെ ചന്ദന മണം
കൊത്തിവച്ചതാരാവും ,
ഇടറി നേര്‍ത്ത
തളിരിലകളില്‍
ആയിരം വിരലുകള്‍ കൊണ്ട്
കടും തുടി മീട്ടി
പെയ്തൊഴിഞ്ഞതാരാവും,
വിഹ്വല പര്‍വ്വങ്ങളില്‍
കടലിരമ്പമായി
താണ്ടവംതിമിര്ത്തതരാവും
അടയാളങ്ങള്‍
ബാക്കി വയ്ക്കാതെ
ഓരോ ഇതളിലും
വിഷംദംശിച്ച താരാവും
Generated from archived content: poem2_jan9_12.html Author: sajeev.v_kizhakkepparambil