അമ്മ

ആര്‍ദ്രമാമൊരു സ്നേഹനീരദം
അകവും പുറവും കുളിരലയായ്
അനുമാത്ര നിറയുമ്പോള്‍
അകലയല്ല അരികിലാണെന്നും..

അതിലോല തരംഗമായ്
അനുക്ഷണമകതാരിലൊഴുകുന്ന
സ്നേഹപ്രപഞ്ചങ്ങള്‍ നേരുന്ന
അനവദ്യ ലഹരിയില്‍ ആണ്ടു
മുങ്ങുമ്പോഴെന്നുയിരിലെ
സ്പന്ദമായ് എന്നും നിറയുന്നു

അറിയാവഴികളിലറിയാനേരം
അലയും കാലം പ്രജ്ഞയിലെങ്ങും
അറിവിന്‍ നേര്‍വഴി നേരും നേരായ്
നിറയും നിര്‍മല നിര്‍വൃതിയല്ലേ
എന്നില്‍ കനിവിന്നമൃതുനിറയ്ക്കും
സ്നേഹതണലിന്‍ വന്മരമല്ലേ..

അകവും പുറവും നിറയും
സ്നേഹക്കടലിന്‍ കല്‍ക്കണ്ടത്തരി
നാവില്‍ മധുരത്തികവായ
കാതിലനശ്വര ദീപ്തി നിറയ്ക്കെ
അകലയല്ലരികിലാണെന്നും….

Generated from archived content: poem2_dec19_13.html Author: sajeev.v_kizhakkepparambil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here