ഗ്രീഷ്മം

പഴയ കോപ്പയില്‍
കണ്ണീരുപ്പിന്റെ നേര്
പ്ലാവില കുമ്പിളില്‍
ജര വീണ കാലം ,
വെള്ളെഴുത്ത് മിഴിയില്‍
സജല സങ്കീര്‍ത്തനം ,
വിസ്മൃത വിലാപങ്ങള്‍
പടികടന്നെത്തുന്നു വീണ്ടും…

കറുക വഴിയില്‍
വിഷം തീണ്ടിയ പുലരി
ഇരുള്‍ നോവുപിടയും
ഹൃദയ ജതികളില്‍
തുടിയറ്റുപോയ
പഴം കഥപ്പാട്ടുകള്‍
കടം കഥ തൊങ്ങലായ്
ചിറകറ്റുവീഴുന്നു …

വ്യഥിത ശൈലങ്ങളില്‍
നിശീധം നിറയവേ
ഗ്രീഷ്മ വൃക്ഷങ്ങളില്‍
കനല്‍ക്കാറ്റുപെയ്യുന്നു …

ഉഷ്ണം മണക്കും
വേനല്‍ പ്പടവുകളില്‍
നൊമ്പരച്ചിന്തുപോല്‍
കാഷ്ണ്യ സംഗീതിക
അഗ്നിപ്രമാണങ്ങള്‍
ആടിത്തിമിര്‍ക്കുമ്പോള്‍
കരള്‍കോണിലെങ്ങോ
തുലാമഴത്തോറ്റം….

ഇരുള്‍ നോവ്‌ വിങ്ങും
ഹൃദയ വഴിയില്‍
മധു മലര്‍ക്കലങ്ങള്‍
ഹരിത പ്രസാദമായ് നിറയുന്നു …

Generated from archived content: poem2_apr1_13.html Author: sajeev.v_kizhakkepparambil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English