ഗാന്ധര്‍വ്വം

ഉണര്‍ന്നപ്പോള്‍

ഉടലിലാകെ നിന്റെ മണം
രാവിന്നഗാധ നീലിമ
നിന്റെ ഗന്ധമാദന നിരകളില്‍
തോരാമഴ പെയ്ത
ജലചിത്രങ്ങള്‍ ബാക്കി …

ഉണര്‍ന്നപ്പോള്‍
ഉടലിലാകെ നിന്റെ രവം
നിശീഥ വാഴ്വിലെങ്ങും
നിന്‍ പ്രണയ ഹിന്ദോള ഗീതികള്‍
സിരകളില്‍ നുരഞ്ഞതാവാം …

ഉണര്‍ന്നപ്പോള്‍
ഉയിരിലാകെ പ്രണവ ദീപ്തി
ഓരോ തനുവിലും
അമൃത ഹര്‍ഷമായ്
നീ നിറഞ്ഞതാവാം …

ഉണര്‍ന്നപ്പോള്‍
നിനവില്‍ നിന്റെ പൂക്കാലം
നിന്റെ ശലഭ ചിറകില്‍
ഉറങ്ങിയ നേരമെല്ലാം
നീയരുളിയ വസന്തമാകം

Generated from archived content: poem1_oct21_13.html Author: sajeev.v_kizhakkepparambil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English