നേരിന്‍ നേര്‍വഴി ത്താരകള്‍
മറന്നുവോ ഇരവിന്‍ വാഴ്വില്‍ ,
സ്നേഹ ചന്ദന ഹിരണ്‍മയ ജ്വാലയായ്
സ്വാന്ത്വനം നിറയാത്ത വീഥികള്‍ നീളവേ
നിനവിലെങ്ങോ നിശാഗന്ധി പൂക്കുന്നു…
ക്ഷണികവാസരച്ചിന്തുപോലൊരു
ശുഭ്രനക്ഷത്ര ദീപ്തിയായ്‌വരും
സുഗന്ധ സൗമ്യ സാകേതങ്ങളില്‍
കൊഴിഞ്ഞടരട്ടെ നൊമ്പരപ്പൂവുകള്‍ …
വേനല്‍ മണക്കും രഥ്യയില്‍
ഏതോ രാമഴയെത്തും കനിവില്‍
ആകെ നനഞ്ഞു നിറഞ്ഞുയരുമ്പോള്‍
ഇടവപ്പാതികള്‍ ഇടമുറിയുന്നു ,
കനിവില്ലാ കാലപ്പടവില്‍
കനല്‍പെയ്യും കരളില്‍ത്തൂവുക
തോരാമഴയുടെ അമൃത തരംഗിണി
അലിവായ് നിറയുക മേഘ വിശുദ്ധികള്‍…
മൌന ശൃംഗ ശിഖരങ്ങളില്‍
വിഷാദ യാമങ്ങള്‍ കൊഴിയട്ടെ ,
സാന്ദ്രാനന്ദനാദ പ്രപഞ്ജമായ്
ഓരോ ഇതളിലും താളം പെരുകട്ടെ,
ആയിരം അടരായമര സംഗീതിക
ഓരോ തനുവിലും നൈവേദ്യ മാവട്ടെ…
നിതാന്ത നിരുപമനാദബ്രഹ്മമായ്
വാഴട്ടെ സകല കാലങ്ങളും …
Generated from archived content: poem1_june15_13.html Author: sajeev.v_kizhakkepparambil
Click this button or press Ctrl+G to toggle between Malayalam and English