ചിലവാക്കുകൾ ചില നേരങ്ങളിൽ വെളിപാടുകൾ പോലെ വന്നു കാൽപ്പനികതയെ വിരുന്നൂട്ടാറുണ്ട് , ചില കാവ്യവാങ്ങ്മയങ്ങളിൽ നക്ഷത്ര ദീപ്തി നിറക്കാറുണ്ട് …ചില ചില വാക്കുകൾ ഓർമയിലെ പിന്നാമ്പുറങ്ങളിൽ കണ്ണീരിൻ നൊമ്പര വഴികളെ പുനരാനായി ച്ചുകൊണ്ടേ യിരിക്കുന്നൂ ..ചില ചില വാക്കുകൾസഹനത്തിന്റെ പാതാളപ്പടവിന-പ്പുറം നിന്നലോസരം തീർക്കാറുണ്ട്പൊള്ളുന്ന കാലത്തിലെ ഉള്ളകം വേവുന്ന കനലായി ചില ചില വാക്കുകൾ കരളിൽ തീച്ചൂള യാവാറുണ്ട്..ഉയിരായി സഹനമായി ഉന്മാദമായി കനിവായി കന്മഷം തീണ്ടാത്ത നേരായി നേർവഴിനേരുന്ന നന്മയായി ചില ചില വാക്കുകൾ പ്രഞ്ജയിൽ വഴി വിളക്കാവാറുണ്ട് ..
Generated from archived content: poem1_jan29_16.html Author: sajeev.v_kizhakkepparambil