കരിവാവിൻ തിരമാലകൾ
കറുകറു കറുപ്പണിഞ്ഞൊഴുകും
കടവത്തു തീപ്പാല തുഞ്ചത്തെ
ചെമ്പനീർ ചേലുള്ള പൂവിലെ
ചൊക ചൊക ചുവന്നൊരു
വൈഡൂര്യകനിവിനെ
നീലക്കടമ്പിൻ കാറ്റു ലയാ
കൊമ്പത്തെ തളിരില
ചാറിലെ പച്ച മുക്കി
കരിം കൂവള ചോട്ടിലെ
കരിമണ്ണിൻ താഴത്തെ
കളഭക്കൂട്ടണിയിച്ചു
കൊമ്പനാനപ്പുറം
ഏറി എഴുന്നുള്ളും
തമ്പ്രാന്റെ മാറത്തെ
മാമ്പുള്ളി ചേലിൽ
മയ മയങ്ങുന്നു
പോന്നമ്പിളി ചേലുള്ള
പെണ്ണെരുത്തി…
Generated from archived content: poem1_jan25_16.html Author: sajeev.v_kizhakkepparambil