പണ്ട് പണ്ട്
പാളയും കിണറുമുള്ള
ചണ്ടാലഭിക്ഷുകിക്കാലം
ജാതിയും ഉപജാതിയും
തീണ്ടി തീണ്ടാരിയവും കാലം
കണ്ടം പൂട്ടും കന്നുകൂട്ടം
വെയിലാറുമ്പോൾ
ആറ്റിൽ നീന്തി കുളിക്കും കാലം
കണ്ടവും വരമ്പും
വാകയും വയമ്പും
പഴം കഥ ആവാത്ത കാലം
ഒരിടത്ത് ഒരു വയലോരത്ത്
ഞവര പാകിയ തുലാത്തിൽ
തുലാമഴ തീർത്ഥ മിറ്റി ച്ച
സന്ധ്യയിലൂടെ ഒരരൂപി
മണ്ണിലേക്ക് വിരുന്നു വന്നൂ
ഓരോ തളിരിലും ഓരോ
കനിവിൻ അലിവു നട്ടു
പച്ചമ ണ്ണി ൽ വാഴ്വു ചാർത്തി
എങ്ങുമെങ്ങും തിങ്ങി വിങ്ങി
അരൂപി യമൊരു കാവലാള്
മണ്ണിലെ ല്ലാം നിര നിരന്നൂ ..
നെല്ലുമണം കാറ്റിൽ തൂവും
മകരം താണ്ടി ,കരിഞ്ചപ്പട്ട
തീനാവുകളിൽ കത്തും മീനം താണ്ടി
മേടപ്പത്തും വിത്തു വട്ടീം
മറികടന്നു പോയകാല പ്പഴമകളിൽ
നിറ നിറഞ്ഞൂ വിസ്മയങ്ങൾ
പൂത്ത കാലം , കന്നി മണ്ണിൻ
കനിവണിഞ്ഞ നല്ലകാലം ….
Generated from archived content: poem1_feb5_15.html Author: sajeev.v_kizhakkepparambil