ഭീതിതീണ്ടിയ മനസ്സും
ഭയന്നുലഞ്ഞ ഉടലുമായി
പലായന വഴിയിൽ
കിതച്ചുഴറിയവർ
വിലാപം മറന്നു പോകുന്നത്
ഏതു പ്രത്യയ ശാസ്‌ത്രം…
വേനൽ പെരുകി നിറയും
ഇരുൾ ചില്ലകളൽ
മൗനവാത്‌മീകങ്ങളെ
ഉപാസിക്കുന്നവർ
നൂൽത്തിരിത്തുമ്പിലെ
കുരുന്നു നാളവും മറന്നു പോവതെന്തേ…
ഋതു സംക്രമങ്ങളിൽ
ഹൃദയജ്വാലകൾ നേദിച്ച
ധന്യശൃംഗ ശിതളിമകളിൽ
ഊയലാടുന്നവർ
രണഭൂമികളിൽ ഉടഞ്ഞടിഞ്ഞ
നിണനദികൾ മറന്നു പോവതെന്തേ…..
പിൻ വഴികളിൽ
മറഞ്ഞകന്നുപോം
തളിരിലക്കാലങ്ങൾ
ഓർമത്താളുകളിൽ
മാഞ്ഞു മാഞ്ഞുപോകയോ പിന്നെയും.
Generated from archived content: poem1_aug20_09.html Author: sajeev.v_kizhakkepparambil
Click this button or press Ctrl+G to toggle between Malayalam and English