തൃഷ്ണ അല്ല
നിന്നിലെ നിരാസക്ത
നിസംഗ നിശബ്ദത ആണെന്നിൽ
അണയാത്ത ജ്വാലയായി ….
വന്യമായ
ഉന്മാദ പ്രഹേളിക അല്ല
നിന്നിലെ വിശ്രാന്ത വിസ്മയ
പ്രവാഹിനി ആണെന്നിൽ
നീരദ വിശുദ്ധി യായി ….
വർണ ശലഭങ്ങളെ
ധ്യാനിച്ചു ലാളിച്ച
വസന്താഭയല്ല നിൻ
ശിശിര ശിഖരങ്ങളിൽ
നീ കാത്തു വച്ച നിറമറ്റ
നോവിനെ യാണ് ഞാൻ…..
Generated from archived content: poem1_apr18_15.html Author: sajeev.v_kizhakkepparambil