ഉമ്മയെ കരയിപ്പിച്ച ടേപ്പ് റെക്കോര്‍ഡര്‍

ടേപ്പ്‌ റിക്കോര്‍ഡര്‍ എന്ന സാധനം കണ്ടിട്ടുണ്ടെങ്കിലും കേട്ടിട്ടുണ്ടെങ്കിലും അത്‌ എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്നറിഞ്ഞുകൂടായിരുന്നു അക്കാലം. അങ്ങനെയൊരു സാഹചര്യത്തിലാണു ഞാനും ഉമ്മയും കൂടി അമ്മായിയുടെ [ഉപ്പയുടെ സഹോദരി] വീട്ടിൽല്‍പോവുന്നത്‌. അന്നവിടെ അമ്മായിയുടെ മകന്‍ ഗള്‍ഫില്‍ നിന്നും എത്തിയിട്ടുണ്ട്‌. അമ്മായിയുടെ വീടാണെങ്കില്‍ പഴയ തറവാട്ടുപുരപ്പോലെയാണ്. അതിലെ റൂമുകളൊന്നും എനിക്കു ശരിക്കറിയില്ല. ഞാനവിടെവിടെയായി കളിക്കുന്ന സാഹചര്യത്തിലാണ്‍ ഒരു നേരിയ ശബ്ദത്തില്‍ എന്റെ കാതുകളിലേക്ക്‌ പാട്ടിന്റെ ഈണങ്ങള്‍ വരാന്‍ തുടങ്ങിയത്‌. ഞാന്‍ കളിക്കുന്നിടത്തു നിന്നു എഴുന്നേറ്റ്‌ ചുറ്റുഭാഗം കണ്ണോടിച്ചു നോക്കി. എവിടെ നിന്നാണ്‍ ആ ഈരടികൾള്‍വരുന്നതെന്ന് ഒരു പിടിത്തവുമില്ല. ഞാന്‍ ശ്ങ്കിച്ചു നില്‍ക്കാതെ തറവാടിന്റെ ഉള്ളിലൂടെ റൂമുകള്‍ ഓരോന്നായി കേറിയിറങ്ങി. ഒടുവില്‍ അതാ എന്റെ കണ്‍ മുമ്പില്‍ മേശപ്പുറത്ത്‌ ഒരു കറുത്ത പെട്ടിയിരിക്കുന്നു. [പെട്ടിപ്പോലെയാണു തോന്നുക] ഞാന്‍ നേരെ അതിനരികെ ചെന്നു. ശബ്ദം ഇതില്‍നിന്നുതന്നെയാണ്. ഞാന്‍ അതിലേക്കു വളരെ സൂക്ഷ്‌മമായി നോക്കി! അതിന്റെയുള്ളില്‍ ചെറിയ ചക്രങ്ങള്‍ തിരിയുന്നു. [കാസറ്റ്‌ ബോക്സ്‌] ഞാന്‍ ചുറ്റുഭാഗം നോക്കി ആരെയും കാണുന്നില്ല. ഞാനെന്റെ വിരലുകള്‍ ഏതോ ബട്ടണില്‍ അമര്‍ത്തി. പെട്ടന്ന് പാട്ടുനിന്നു. ഞാനാകെ പേടിച്ചു വീണ്ടും പാട്ടിനായി ബട്ടണില്‍ അമര്‍ത്തി [അന്നൊന്നും ടേപ്പ്‌ റിക്കാര്‍ഡിന്റെ ബട്ടണുകള്‍ ഏതു രൂപത്തിലാണു പ്രവര്‍ത്തിപ്പിക്കുകയെന്നും അതില്‍ എഴുതിയിരിക്കുന്ന ഇംഗ്ലീഷ്‌ അക്ഷരം എന്താണെന്നും എനിക്കറിഞ്ഞുകൂടാ. ആദ്യമായല്ലെ വളരെയടുത്തുനിന്ന് കാണുന്നത്‌]

പാട്ട്‌ വരുന്നില്ല. അതിനിടയിലാണ് അവിടെയുണ്ടായിരുന്ന അമ്മായിയുടെ മകന്‍ പാട്ട്‌ നിന്നതിന്റെ പൊരുളറിയാന്‍ വരുന്നത്‌. വരുന്നത്‌ കണ്ട്‌ ഞാനല്‍പ്പം മാറിനിന്നിരുന്നു. ഉടനെ കുറച്ച്‌ ഗൗരഭാവത്തില്‍ ഒരു ചോദ്യം. ആരാണു ഇതിന്മേല്‍ കളിച്ചത്‌? പേടിച്ചിട്ട്‌ ഞാനൊന്നും മിണ്ടിയില്ല അദ്ദേഹം ടേപ്പ്‌ ചലിപ്പിക്കാന്‍ ശ്രമിക്കുകയാണ് പക്ഷെ ചലിക്കുന്നില്ല. പിന്നെ കാസറ്റ്‌ ബോക്സ്‌ തുറന്നു നോക്കാനുള്ള ശ്രമത്തിലായി അദ്ദേഹം. അവസാനം. തുറന്നു! അപ്പഴാണു സംഭവം പിടിക്കിട്ടിയത്‌! ബട്ടനിന്മേലുള്ള കളിക്കാരണം കാസറ്റിന്റെ ഓല ടേപ്പിനുള്ളില്‍ കുടുങ്ങി ആകെ താറുമാറായിരിക്കുന്നു. ഞാനാണെങ്കില്‍ പേടിച്ച്‌ ഒരുഭാഗം നില്‍ക്കുന്നുമുണ്ട്‌. അദ്ദേഹത്തെ ഞാന്‍ ആദ്യമായാണു കാണുന്നത്‌. അയാളുടെ സ്വഭാവത്തെകുറിച്ച്‌ എനിക്കു യാതൊന്നും അറിയില്ല. അദ്ദേഹം കോപിഷ്ടനാണ്. എന്നെ തുറിച്ചുനോക്കുന്നു. എന്നിട്ട്‌ വീണ്ടും ചോദിക്കുന്നു. ആരാണു ഇതിന്മേല്‍ തൊട്ടത്‌? ആരോട്‌ ചോദിച്ചിട്ടാണു തൊട്ടത്‌? നിനക്കു ഇതിനെകുറിച്ചെന്തറിയാം? അങ്ങനെ പലതും, പൊടിപൂരം! ഇതെല്ലാം കേട്ടു ഞാന്‍ ഇടിയേറ്റു തരിച്ചപ്പോലെ നിന്നു. ഉമ്മ അദ്ദേഹത്തോട്‌ എന്റെ വിവരക്കേടിനെക്കുറിച്ച്‌ പറയുകയും കരയുകയും ചെയ്യുന്നുണ്ട്‌. പക്ഷെ അദ്ദേഹത്തിന്റെ കോപത്തിനു ഒരറുതിയും വന്നില്ല. അമ്മായിയും കുറെ പറഞ്ഞുനോക്കി പക്ഷെ……

അതുകാരണം മുന്‍പുണ്ടായ സന്തോഷം കെട്ടടങ്ങി. ഉമ്മ കരഞ്ഞുകൊണ്ട്‌ എന്റെ കൈയ്യും പിടിച്ച്‌ പടിയിറങ്ങി. അമ്മായി പുറകെ നിന്നു വിളിക്കുന്നുണ്ട്‌ പക്ഷെ അത്‌ കേള്‍ക്കാത്തപ്പോലെ മുമ്പോട്ട്‌ നടന്നു. ഇതാണ് എന്റെ ജീവിതത്തിലെ അന്യന്റെ മുതലിന്മേല്‍ തൊട്ടതിനുള്ള മറക്കാനാവാത്ത ഒരനുഭവം. ഇന്നൊക്കെ ടേപ്പ്‌ റിക്കോര്‍ഡള്‍ ചില ചുരുക്കം വീടുകളില്‍ മാത്രമെ കാണുകയൊള്ളു. അതൊക്കെ പോയിമറഞ്ഞു. എന്നാലും ടേപ്പ്‌ റിക്കാര്‍ഡര്‍ കാണുമ്പോള്‍. എന്റെ മനസ്സില്‍ ആ പഴയ ഓര്‍മ്മയാണ് കടന്നുവരുന്നത്‌.

കാലങ്ങളാണ് മനുഷ്യനെ മാറ്റുന്നത്‌. എല്ലാവര്‍ക്കും ഓരോ ദിവസം വരുമെന്നത്‌ എത്ര സത്യമാണ് എന്നത്‌ എന്നെ സംബന്ധിച്ച്‌ തെളിയിച്ച ഒരുപാടു സംഭങ്ങളുണ്ട്‌ ജീവിതത്തിൽല്‍ അത്‌ കൊണ്ട്‌ നമ്മള്‍ അഹങ്കരിക്കരുത്‌. സ്വയം അഹങ്കാരിയാവാന്‍ ശ്രമിക്കുകയും ചെയ്യരുത്‌. എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമായ ദൈവം മുകളിലുണ്ടെന്ന വിചാരം നമുക്കെപ്പോഴും മനസ്സിലുണ്ടാവണം അതിലൂടെ മാത്രമെ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കുകയൊള്ളു. അതിനായി ശ്രമിക്കുക, പ്രയത്നിക്കുക.

Generated from archived content: story3_dec11_13.html Author: saifudheen

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English