എങ്ങുപോയ്‌?

ആരുമറിയാതേകനായ്‌

ചിരകാലമായുഴലുന്നു ഞാൻ

ഓർമ്മയായ്‌ നിറപൂക്കളങ്ങൾ

പൊലിഞ്ഞു മങ്ങിയ വഴികളിൽ

നിണശോഭയോടുലയുന്ന വാ-

കമരങ്ങൾ പെയ്യും തണലുകൾ

അകലങ്ങളിൽ മറയുന്നു വെയി-

ലുറയുന്നു ജീവപഥങ്ങളിൽ

നീലരാവിൽ പൂത്ത താരകൾ

നമ്മൾ മാത്രമറിഞ്ഞതും

നിന്റെ കൈവിരലിൽ തൊട്ടു ഞാ-

നറിയാതെ വാനിലുയർന്നതും

കൈത്തലം വിട്ടെങ്ങുപോയ്‌

പൂമൊട്ടു പോൽ നിൻ വിരലുകൾ

അന്നുമേൽ തിരയുന്നുവെന്റെ

തളരാതെ പോയ വലംകരം.

Generated from archived content: poem1_oct13_08.html Author: sahayathrikan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English