ഇല്ല… നിങ്ങൾക്കാവില്ല…
അന്ധകാരത്തിൽ മൂടിയ ലോകം,
മുഴുക്കെ യുദ്ധത്തിന് കാർമേഘങ്ങൾ,
പാപക്കറ പിടിച്ച ആയുധങ്ങൾ,
രക്തപ്പഴ സൃഷ്ടിച്ച തെരുവുകൾ,
വയ്യ, ഇനിയെത്ര പുണ്യ നദികൾ
ഒഴുക്കിയാലും മായ്ക്കാനകുമോ…?
ഹൃത്തിന്റെ മായാത്ത വേദനകൾ….
യുദ്ധം രാജ്യത്തെ കീഴടക്കിയാലും….
ആയുധം ശരീരത്തെ നശിപ്പിച്ചാലും…
എങ്ങിനെ നീ എന്റെ മനസിനെ.
തോല്പ്പിക്കും….?
എന്റെ നിലാപക്ഷിക്കായി…
നേർത്ത വിരലുകളാൽ
എൻ സ്വപ്നങ്ങളെ തൊട്ടുണർത്തിയ
മായരൂപമേ….
നിന്നെ ഞാൻ എന്ത് പേര് ചൊല്ലി വിളിക്കും?
കണ്ണീർത്തുള്ളികൾ
കവിളത്തു ചാൽ തീർക്കുമ്പോഴും
ഒരു നേർത്ത സ്വാന്തനമായി
ഓർക്കുവാനെന്നും നീയുണ്ടായിരുന്നു….
മനസ്സിൽ നോവുകൾ മണിമാളിക പണിയുമ്പോൾ
കാതോരം ശ്രവിച്ചത് നിൻ സ്വരം മാത്രമായിരുന്നു
പക്ഷെ, സഖി ദർശിക്കുവാൻ ആയില്ലെങ്കിലും
സ്വപ്നങ്ങളെ തഴുകിയുണർത്തി
പെയ്തിറങ്ങുന്ന രാത്രിമഴയിൽ
എൻകാതുകളെ തലോടിയെത്തിയ
ആ ശബ്ദം നിന്റെതായിരുന്നു
ഒടുവിൽ കാണുവാൻ വരും മുൻപേ
കണ്ണീർ ബാഷ്പങ്ങൾ മാത്രം സമ്മാനിച്ച്
കണ്ണെത്താ ദൂരങ്ങളിലേക്ക്
പറന്നകന്ന നിന്നെ എന്റെ
നിലാപക്ഷിയെന്നു വിളിച്ചോട്ടെ….
Generated from archived content: poem2_may9_11.html Author: sahar_ahamed