നീ.. മാത്രം…
കണ്ണുകൾ കഥ മൊഴിയും നേരം,
പൊഴിയുന്ന അശ്രുകണങ്ങൾ,
എൻ ജീവിത നാളത്തെ,
പ്രകാശപൂരിതമാക്കുമ്പോൾ,
എൻ വീചികളിൽ നിറയെ,
നീ മാത്രം, നീ… മാത്രം…..
ആരോടാണു ഞാൻ പരാതിപ്പെടുക…?
എന്നില്ലേക്കു പെയ്യാതെ പോയ കാർമേഘത്തോട് എനിക്ക് പരാതിയില്ല,
എനിക്കായി പാടാതെ പോയ കുരുവിയോടു എനിക്ക് പരാതിയില്ല,
എനിക്കായി പൂക്കാത്ത വസന്തത്തോട് എനിക്ക് പരാതിയില്ല,
എന്നെ സ്‌നേഹിക്കാതെ പോവുന്ന എന്റെ ബന്ധുക്കളോട് എനിക്ക് പരാതിയില്ല,
എന്നെ ഒത്തിരിസ്‌നേഹിക്കുന്ന നിന്നെ കുറിച്ച് എനിക്ക് പരാതിയില്ല…
എന്നെ ഒത്തിരി സ്‌നേഹിക്കുമ്പോഴും,
എന്നിൽ നിന്ന് അകലുന്ന നിന്നെകുറിച്ച് സഖി ഞാൻ ആരോടാണു പരാതിപ്പെടുക…….
നിന്നോടോ… അതോ എന്നോടോ…….
Generated from archived content: poem2_dec4_10.html Author: sahar_ahamed