1. അറിയില്ല…..
നെഞ്ചകം തേടുന്നതൊക്കെ
എന്നോട് ചൊല്ലാതെ പോയ
കൂട്ടുക്കാര…
നിന്നില്‍ നിന്നായി മാത്രം
ഞാന്‍ കേള്‍ക്കുവാന്‍ കൊതിച്ച വാക്കുകള്‍
മറ്റൊരാള്‍ എന്നോട് ചൊന്നിടുമ്പോള്‍…
അറിയില്ല… എന്നിക്ക്…
എന്തുത്തരം നല്‍കണമെന്ന്…
പറയാതെ പോയ പ്രണയവും
ഒടുവില്‍ തന്ന മൗനവും
അറിയാതെ പറയുന്നുവോ..?
നിന്നിലെ സ്നേഹം
അറിയില്ല….!
എനിക്കൊന്നും ഇന്നും….
2. അറിയില്ല…
അറിയില്ല എനിക്കിന്ന്
എന്‍ പേരിന്‍ അര്‍ത്ഥങ്ങളും
എന്‍ മനവും
അച്ഛനും അമ്മയും പിന്നെ
സഹോദരങ്ങളെയും…
അറിയില്ല എനിക്കിന്ന്
എന്‍ പിതാമഹന്മാരെയും
എന്‍ വംശ പാരമ്പര്യത്തെയും
അറിയില്ല എനിക്കിന്ന്
എന്‍ ജന്മ ഭൂമിയും
പിന്നെ എന്നെ ചുമന്നൊരു
ഗര്ഭപാത്രത്തെയും
അറിയാം എനിക്കിന്ന്
ശാസ്ത്രവും ഭൂമിയും
ആകാശവും പിന്നെ വിജ്ഞാന കോശവും
അറിയേണ്ടതോന്നും അറിഞ്ഞില്ല എങ്കിലും
അരുതാത്തതോക്കെയും അറിയുന്നു ഞാന്‍…
3. ഒരു കുഞ്ഞുമഴത്തുളി
മണ്ണിനു മുത്തം നല്‍കുവാന്‍
വന്നപ്പോള്‍ കണ്ടില്ല…
എവിടെയും ഒരു മണല്‍ തരിയെ…..
4. അറിയില്ല എങ്കില്ലും…!
അറിയില്ല എങ്കിലും
അറിയുന്നു ഞാന്‍ സഖി
നീ പറയാതെ പോയ
വാക്കുകള്‍ ഒക്കെയും…
അരികില്‍ ഉണ്ടെങ്കിലും
അകലുവാന്‍ കൊതിക്കുന്ന
നിന്‍ മനം ഞാന്‍ കാണുന്നു
നിന്‍ കണ്ണിലുടെയും
കേള്‍ക്കുവാന്‍ ഞാന്‍
ഏറെ കൊതികാത്ത
വാക്കുകള്‍ ഒക്കെയും
ഇന്ന് ഞാന്‍ കേള്‍ക്കുന്നു
നിന്‍ നാവിലുടെയും
അരുതെന്ന് ചൊല്ലി
അകലാതിരിക്കുവാന്‍
ഇനി നാം എന്തിനു വൈകണം
എന്നേക്കുമായും….
5. ഒലിവിലകള്‍ പേറിയ
വെള്ളരിപ്രാവുകള്‍
ചിറകറ്റു വീഴുമ്പോള്‍
എങ്ങിനെ, നമ്മുക്ക്
സമാധാനത്തെ കുറിച്ച്
വാചാലമാകാനാവും
6 .എന്‍ പാട്ടുകാരി…
പാടുവാന്‍ മറന്നൊരെന്‍..
പാട്ടുക്കാരി…
ഞാന്‍ കേള്‍ക്കുവാന്‍ കൊതിക്കുന്നു..
നിന്‍ ആത്മഗീതം..
പാടാതെ മൂളാതെ…നീ അന്ന് പോയി..
ഞാന്‍ കേള്‍ക്കുവാന്‍ കൊതിച്ചതും..
നീ പാടാതെ പോയി…
പരിഭാവമോതുവാന്‍ ആവില്ല എങ്കിലും..
ഏറെ കൊതിക്കുന്നു
നിന്‍ ഗാനം കേള്‍ക്കുവാന്‍..
അറിയാതെ അതില്‍..
എനിക്ക് അലിഞ്ഞു ചേരുവാന്‍…
7. ഓര്‍മ്മകള്‍…
കണ്ണുനീര്‍ത്തുള്ളികള്‍ പോലും
കഥകള്‍ പറഞ്ഞതും
കഥകള്‍ കേള്‍ക്കാതെ നീ…
എന്നെ പിരിഞ്ഞതും…
ഒടുവില്‍…പരിഭവം ചൊന്നു..
എന്നോട് പിണങ്ങിയതും…
പിന്നെ, പിണക്കം മറന്നു
എന്നോട് ഇണങ്ങിയതും…
മറക്കുവാനാവാത്ത ..
എന്നുടെ ഓര്‍മ്മകള്‍…!
Generated from archived content: poem1_feb20_12.html Author: sahar_ahamed