സാഗ ഫിലിം സൊസൈറ്റി, താമരശ്ശേരിയുടെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ (കേരളം) പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കുട്ടികള്‍ക്കുള്ള ചലച്ചിത്ര പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. സിനിമയുടെ സൗന്ദര്യ ശാസ്ത്രം, സാങ്കേതിക പരിജ്ഞാനം, ആസ്വാദനരീതികള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന ക്യാമ്പില്‍ മലയാള സിനിമയിലെ പ്രശസ്തരും സാങ്കേതിക വിദഗ്ദരും ക്ലാസുകള്‍ നയിക്കുന്നു. പതിമൂന്നു മുതല്‍ പതിനെട്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം നല്കുക. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് സെപ്തംബര്‍ ആദ്യവാരം താമരശ്ശേരിയില്‍ വെച്ച് നടത്തുന്നതായിരിക്കും. 250-രൂപ യാണ് ക്യാമ്പ് ഫീസ്. താത്പര്യമുള്ള കുട്ടികള്‍ പ്രത്യേകം തയ്യാറാക്കിയ അപേക്ഷഫോറത്തിനു വേണ്ടി സ്വന്തം വിലാസമെഴുതി അഞ്ചുരൂപ സ്ററാമ്പൊട്ടിച്ച കവര്‍ സഹിതം താഴെപറയുന്ന വിലാസത്തില്‍ ഉടന്‍ ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ് 25-ന് മുമ്പ് ലഭിക്കേണ്ടതാണ്. ഇ മെയില്‍ വിലാസത്തിലും അപേക്ഷഫോറം അയച്ചുതരുന്നതാണ്.
വിലാസം: കണ്‍വീനര്‍, ചലച്ചിത്ര പഠനക്യാമ്പ്, സാഗ ഫിലിം സൊസൈറ്റി, ചിത്രശില, പി.ഒ.താമരശ്ശേരി കോഴിക്കോട്-673573.
ഫോണ്‍-9447753544.
e-mail-sagafilmsociety@gmail.com
Generated from archived content: news2_aug11_11.html Author: saga_filmsocity
Click this button or press Ctrl+G to toggle between Malayalam and English