കേരളംഃ ഒരു പ്രതികരണ കവിത

സഖാവും കൂട്ടരും ആ വഴിപോയി

ഖദർധാരിയും കൂട്ടരും ഈ വഴിപോയി

നിയമം അതിലെ പോയി

ജനാധിപത്യം ഇതിലെപോയി

യുവാക്കൾ അങ്ങനെപോയി

കുഞ്ഞുങ്ങൾ ഇങ്ങനെപോയി

ഭീതിക്കാറ്റിൽ ചോരച്ചുവയിൽ

ആകാശമിരുണ്ടുപോയി

ഓടിപോയവർ ഓടിയോടിപ്പോയി

അകലെപ്പോയവർ അകലെയകലെപ്പോയി

എല്ലാം കാണുന്ന ദൈവം എങ്ങുംപോയില്ല

സ്വന്തം നാട്ടിൽ അനാഥനായി.

Generated from archived content: poem2_oct28_10.html Author: sabu_shanmughom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English