ഒരു പ്രണയാകലത്തിന്റെ ഓർമ്മയ്‌ക്ക്‌

ഞാനവളെ

ഒരുപാടൊരുപാടുമ്മ വെച്ചു.

കൊച്ചു മുലകൾ

നേർത്തചുണ്ടുകൾ

ആകൃതിയൊത്ത കണ്ണുകൾ

അവളുടെ കൊച്ചു ശരീരം

എന്റെ ചുണ്ടുകളോട്‌

തെരുതെരെ ഭാഷകൾ സംസാരിച്ചു.

ആ ഭാഷകളുടെ അനന്തതയിൽ

ഞാനറിവില്ലാത്തകുട്ടിയായി.

കടുത്തമഴക്കാലത്ത്‌

അരക്ഷിതമായ കറുത്തകുടയിൽ

അവളെ ചേർത്തുപിടിച്ച്‌

ഞാൻ നഗരമലഞ്ഞു

എന്നിട്ടും,

മ്യൂസിയത്തിലെ തണൽമരങ്ങൾ

ഗോപികമാരായിമാറിയ സന്ധ്യക്കും മുമ്പ്‌

എനിക്കവളോട്‌ യാത്രപറയേണ്ടി വന്നു.

നാടും നഗരവും

വേട്ടക്കണ്ണുകളുള്ള ലോകവും

കൊത്തിപ്പറിച്ച ചുണ്ടുകൾകൊണ്ട്‌

എനിക്കുനിന്നെ വീണ്ടും ഉമ്മവെയ്‌ക്കണം

മനസ്സു പതുപതുത്തുപോകുന്ന

വൈകുന്നേരങ്ങളിൽ

പെൺകുട്ടി,

ഞാൻ നിന്നെ മുമ്പത്തെക്കാളധികം

സ്‌നേഹിച്ചു പോകുന്നു.

Generated from archived content: poem2_jan1_09.html Author: sabu_shanmughom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here