ദൈർഘ്യമജ്ഞാതമാം വഴിത്താരയിൽ
ആശിച്ച വേഷമൊരു നാളു-
മരങ്ങിലാടാനാകാതെ നീ
അരങ്ങൊഴിയേ…
ചിറകു നിവർത്താൻ കഴിയാതെൻ
തൊണ്ടയിൽ പിടയുന്നേകാന്ത രോദനങ്ങൾ
മിഴികളിലണ കെട്ടാനാകാതെ
വേദന തൻ ജലപ്രവാഹം
തൂവെളള പുതച്ചു നീ
മണ്ണിൻ മാറത്തുറങ്ങുമ്പോൾ
നീയില്ലാത്തൊരി ശയനമുറിയിൽ
ഇരിക്കയാണെൻ ഹൃദയപിണ്ഡം
ഇരമ്പുന്ന കടലിലെ ശിലകണക്കേ..
നിന്നെ കുറിച്ചുളേളാർമ്മകളെന്നുളളം
കീറിടും വാളായുറയവേ…
പിരിയുന്നെന്നേ വിട്ടു നിദ്രയും
എങ്കിലും
തളരുന്ന കൈകളാൽ
നീയില്ലാത്ത പാതകളിലുരുളുന്നു
ആർത്തനാദം പോലീ ജീവിതം
Generated from archived content: poem1_dec7_05.html Author: sabira_siddiq