രണ്ട്‌ കവിതകൾ

അനാഥർ

വസ്ര്തമില്ലാതെ
വന്നപ്പോഴാണ്‌
വസ്ര്തത്തിന്റെ
വില മനസ്സിലാക്കിയത്‌.
വസ്ര്തത്തിന്റെ
വില മനസ്സിലാക്കിയപ്പോഴാണ്‌
വസ്ര്തം ഉപേക്ഷിച്ചത്‌

സൃഷ്ടി

മരമായ മരമൊക്കെ
വെട്ടിവീഴ്‌ത്തിയപ്പോഴാണ്‌
എന്റെ കൈകളിൽ നിന്ന്‌
രക്തമൊലിച്ചത്‌
ആ രക്തം ഒഴുകി
പടർന്നപ്പോഴാണ്‌
ഇരുട്ട്‌ കൊണ്ട്‌ നിറഞ്ഞത്‌.​‍്‌​‍്‌

Generated from archived content: poem1_mar27_08.html Author: sabeesh_guruthippala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English