കനത്ത മതില്‍കെട്ടിയത്
കാലത്തെ ജയിക്കാനല്ല
വീടിന്റെ നാവടക്കത്തില്‍
വിളറിവെളുത്തുപോയ
മൗനത്തിന്റെ ഭ്രാന്തില്‍ തളക്കാനാണു
അല്ലെങ്കിലും,
മൗനത്തിന്റെ ഭാഷ അങ്ങനെയാണെന്നു
പണ്ടാരോ പറഞ്ഞതുപോലെ
വായും പൂട്ടിയൊരു നില്പ്പ്
മരപെയ്ത്തില്‍
മണ്ണോടടിഞ്ഞപ്പോള്‍
നിലവിളി ഉയര്‍ന്നത്
മോചനത്തിലേക്കുള്ള
വിമുഖതയുടെ
തുടക്കമാണന്നെറിഞ്ഞില്ല
അങ്ങനെയാണു
മായാജാലക്കാരന്‍
ഈയം ഉരുക്കിയൊഴിച്ചതുപോലെ
രാവും പകലും
ഒരുപോലെയാണെന്നു
വേനലും മഴയും ചേര്‍ന്ന്
എഴുതപ്പെട്ടത്…!
Generated from archived content: poem2_may5_14.html Author: sabeesh_guruthipala