തെരുവിന്റെ പേക്കോലങ്ങൾ, അവർക്കായി
സോഡിയം ലാമ്പ് മുനിഞ്ഞു കത്തുന്നു
തെരുവുനായ്‌ക്കളും ദുർഗന്ധവും മാത്രം
അവർക്ക് കൂട്ടിനായ്
ജയിൽശിക്ഷ കഴിഞ്ഞുവന്ന വർഗ്ഗീസ്
മടക്കയാത്രയൊഴിവാക്കാൻ ശ്രമിക്കുന്നു
ദുർഗന്ധത്തിനേക്കാൾ നല്ലത് ജയിൽ
മൂസ യാത്രക്കുളള ഒരുക്കത്തിലാണ്
നായ്‌ക്കളോടുളള പോരാട്ടത്തിൽ ഹോട്ടലിന്നു
പിന്നിലെല്ലാം നഷ്‌ടപ്പെട്ടുറങ്ങുന്ന രാജീവ്
അന്നത്തിനായ് മാനം വിൽക്കുമ്പോഴും
കടുംനിറങ്ങളെ സ്വപ്‌നം കാണുന്ന മൈഥിലി
ശ്വാസത്തിനായി പാടുപെടുമ്പോൾ
നാളെകളവർക്കുമുന്നിൽ തികഞ്ഞ ശൂന്യത
നഷ്‌ടങ്ങളെല്ലാം ശാശ്വതം
നേടാനായി കണ്ണുനീർമുത്തുകൾ മാത്രം
ഉറക്കത്തിന്റെ മൂർദ്ധന്യതയിലെവിടെയോ
ശബ്‌ദമുണ്ടാക്കി പാഞ്ഞുവരുന്ന പോലീസ് വാൻ
ജയിലിലേയ്‌ക്കുളള യാത്ര
എല്ലാം പഴയതുപോലെ തന്നെ
ശകാരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമൊടുവിൽ
പുതിയ താവളങ്ങൾക്കായുളള അലച്ചിൽ
Generated from archived content: theruvu.html Author: sabeersha