നീ

നീയൊരുജ്വാലയായി എന്നെ പുല്‌കിയനേരം………

എൻഹൃദയത്തിൽ തളിർത്തു പിന്നെയും പുതുസ്വപ്‌നങ്ങൾ

നിൻമിഴികളിലെരിഞ്ഞ കനൽ……….

എൻ അന്തരാത്‌മാവിൽ ദിശയുടെ വിളക്കുകൾ പ്രകാശിതമാക്കി

നീയാണോ ദേവത

നിന്നിലെ ഊർജം മുഴുവൻ എനിക്ക്‌ എത്തിയതാണോ നീ

നിന്നിൽ നിന്നുമൂറ്റിയ ചോരയിൽ എന്റെ കൈകൾ ബലിഷ്‌ടമായി

നീയാരാണ്‌ നിന്റെ ജീവിതോദ്ദേശ്യമെന്ത്‌

മൃതതുല്യമായ എന്റെ പ്രാണന്‌ നീ നവജീവൻ നൽകിയതെങ്ങനെ

ദൈവം നിന്നെ സൃഷ്‌ടച്ചത്‌ തന്നെ ഇതിനായിരുന്നുവോ

നീഹവ്ലായുടെ പിൻതലമുറയിലുള്ളതല്ലേ

നിന്നുടെ കൂട്ടത്തെയാണോ ചപലർ എന്നു മുദ്രകുത്തപ്പെട്ടത്‌

നീയിപ്പോൾ എന്റെ പ്രാണന്റെ ഭാഗമായിക്കഴിഞ്ഞു

നീയിപ്പോൾ എന്റെ ആത്മാവിന്റെ ദീപമാണ്‌

ഇനി നീ എന്നെ വിട്ടു പോയാലും നിന്റെ ഓർമ്മകൾ മതിയെനിക്ക്‌

നിനയ്‌ക്ക്‌ മരണമില്ല നീ അതുല്യയാണ്‌.

Generated from archived content: poem1_jun22_09.html Author: sabeer_patappethil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here