കലണ്ടർ
ചുമരിൽ തുരുമ്പെടുത്തു തുടങ്ങിയ ആണി
ആ ആണിയിൽ തൂങ്ങി കിടക്കുന്ന വർഷങ്ങളുടെ ഓർമ്മകൾ
ഉള്ളിലൊതുക്കിയ കലണ്ടറുകൾ.
ചിലതിന്റെ ഏടുകൾക്ക് കാലം നാശം വരുത്തിയിരിക്കുന്നു…..
ചില വർഷങ്ങളിലെ ഒന്നിലേറെ കലണ്ടറുകൾ കിടപ്പുണ്ട്…..
എങ്കിലും ഓർമ്മയിൽ ആ വർഷങ്ങളെ ഇല്ലാത്ത പോലെ ഒരു തോന്നൽ……
ഓരോ കലണ്ടറിലും കുടിച്ചു തീർത്ത പാലിന്റെയും അതിനു കൊടുത്ത
വിലയും ഉദിച്ചു നിൽപ്.
പത്രക്കാരന് രൂപ കൊടുക്കേണ്ട ദിവസവും, കേബിളിന്റെ തുകയും
രേഖപ്പെടുത്തിയിരിക്കുന്നു
അയലത്തെ വീട്ടിലെ ചേച്ചിക്ക് കൊടുത്ത പൈസയുടെ കണക്കുകളും
എഴുതാൻ മറന്നിട്ടില്ല.
ആരുടെയൊക്കെയോ ഫോൺ നമ്പരുകളും കുനുകുനാ കിടക്കുന്നുണ്ട്.
ചക്കി കോഴിയുടെ മുട്ട വിരിഞ്ഞ ദിവസവും,
ദീപു ചേട്ടന് കാറ് വാങ്ങിയതും മങ്ങാതെ കിടപ്പുണ്ട്.
ഇന്നലെയും അച്ഛന് പുതിയ കലണ്ടർ കിട്ടി
ഇപ്പോൾ വീട്ടിൽ ഈ കൊല്ലത്തെ കലണ്ടർ ഏഴായി.
കൊല്ലം കഴിഞ്ഞു ഏഴു ദിവസമെങ്കിലും ഈ വർഷത്തെ ഓർമ്മകൾ
മനസ്സിൽ സൂക്ഷിക്കാൻ സാധിച്ചെങ്കിൽ……
സുമാ നിനക്കായി………
സുമാ,
മാനവും ജീവനും നഷ്‌ടപ്പെട്ടു
നീ നാളത്തെ പോസ്‌റ്റ്‌മാർട്ടവും
കാത്തു തണുത്തു വെറുങ്ങലിച്ചു
കിടക്കാലെ?
എന്നും കാത്തിരിക്കാൻ തന്നെയാണോ നിന്റെ വിധി.
കൂട്ടില്ലാതെ, രാത്രിയിൽ ഒറ്റയ്‌ക്ക് ജീവിതം
തീവണ്ടിയുടെ താളത്തിനൊത്ത് നീങ്ങിയപ്പോളും
നിന്നിൽ അവശേഷിച്ചത് ആ കാത്തിരിപ്പ് തന്നെയായിരുന്നോ?
രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പുറപ്പെട്ടപ്പോളും
മനസിലുണ്ടായിരുന്നത്
നാളെ രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷയായിരുന്നുന്നോ?
ക്ഷമിക്കണം സുമേ…..
ഏതോന്നിനും ഒരു രക്തസാക്ഷി അനുവാര്യമാണ്.
നാളത്തെ സ്‌ത്രീകളുടെ നന്മക്കായി
പക്ഷെ ബാലിയാടായത് നീയെന്നു മാത്രം….
നിനക്ക് തോന്നുണ്ടോ സുമാ……
ഈ ഭൂമിയിലെ അവസാന സ്‌ത്രീയും രക്തസാക്ഷിയായാലും
ഈ ലോകം തന്നാവുമെന്ന്?
അവസാനമായി
ഈ നശിച്ച ലോകത്ത് ഭീതിയോടെ കഴിയുന്ന
ഒരു സഹോദരിയുടെ കണ്ണീരിൽ പൊതിഞ്ഞ
ആദരാഞ്ജലികൾ.
Generated from archived content: poem1_jun16_11.html Author: saarathi