മറവി
പറഞ്ഞുവച്ചതെന്തോ
ഓർക്കാനുളള ശ്രമത്തിനിടയ്‌ക്ക്
അറിയാതെ
ഓർത്തുപോയതാണ്
നിന്നെപ്പറ്റി.
തുളളിമഴ
തിരിച്ചുപോകാം
എന്നുളള തികഞ്ഞ സാധ്യതയിൽ
ഒലിച്ചു പെയ്‌തുവീണ്
കാൽവിരൽ പൊക്കംവരെ
നൃത്തം വച്ചുതീരും
ഒരേ കൂരയ്‌ക്കു മുകളിൽ
എന്നും പെയ്യുന്ന തുളളിമഴ.
Generated from archived content: poem1_feb22_06.html Author: s_kalesh