ശാകുന്തളം

പറയട്ടെ ഞാൻ നിന്റെ

വിരൽ തൊട്ടുരുമ്മിക്കൊണ്ട-

ന്നെനിക്കുണ്ടായ വിചാരം?

അന്നു കണ്ടതും വീണുപോ-

യൊരെൻ ബോധമിന്നുമാ-

പ്പെരുവഴിയോരത്തെയാലിൻ

ചുവട്ടിൽ പഴുത്തുകിടക്കുന്നു.

ഹീലിൽ അച്ചുതണ്ടുറപ്പിച്ചു-

ലച്ചുനീ, രുദ്രവീണകണക്കേ-

പ്പിന്നിടം, പറഞ്ഞുപോയറിയാതെ

മാംസനിതംബമാണു രാഗം

അന്നു നിൻ മിഴികളെ നനച്ചൊരെൻ

ഈരടിക്കൊന്നും വിലയില്ലെടോയിന്നും

ശിക്ഷ കഴിഞ്ഞെങ്കിലാക്കൈകൾ നീട്ടി

വാങ്ങുക നീയെൻ പൊളളുന്ന പ്രേമം

ഇനിയെന്തിനീ പരിഭവം, സത്യം

ദുഷ്യന്തനല്ലിപ്പോഴെൻ പിതാമഹൻ.

Generated from archived content: poem2_oct26_05.html Author: s_jayesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English