ഒരിടത്തെന്നല്ലേ തുടക്കം?
എങ്ങാണ്ടൊരുരാജ്യത്തു-
ണ്ടായൊരു രാജകുമാരി-
കണ്ണീരൊലിപ്പിച്ചതല്ലേ?
ഞാനുമതിൽ ചേർന്നില്ലേ?
നീയുമതിൽ ചേർന്നില്ലേ?
കഥയെല്ലാം പോയ്‌പ്പോയി
കൺമിഴിച്ചിരുന്നില്ലേ?
ഒരിടത്തെന്നതുപോയി-
യിവിടെത്തന്നായില്ലേ?
പിന്നെയൊടുവിലെത്താ-
ളിൽ ചോര പുരണ്ടപ്പോൾ
ഞാനിങ്ങുപോന്നില്ലേ,
കൂടെ നീയും പോന്നില്ലേ?
എല്ലാമങ്ങിനെയൊരിടത്താ-
യപ്പോളല്ലേ, നമുക്കെല്ലാം
ബാല്യമുദിച്ചത്?
Generated from archived content: poem1_jan18_06.html Author: s_jayesh
Click this button or press Ctrl+G to toggle between Malayalam and English