ജലജാലകങ്ങൾ

പുകയിലയുടെ വസന്തം പൂത്ത-

തെന്നിലായിരുന്നു.

മരുഭൂമിയിലെ മണൽക്കൂനകൾ

അടുത്ത കാറ്റിലെന്നിൽ നിറയും

ഒട്ടകങ്ങളുടെ പാട്ടുകൾ

നിന്റെ കുർബാനയോളം വരില്ല

നിന്റെ മാറിൽ ചുരക്കുന്ന

മഴയോളം വരില്ലയീ

മരങ്ങളും മരുപ്പച്ചയും.

നിന്റെ തീരത്തേയ്‌ക്കെ-

ന്നെയും കൂട്ടുമോ?

മീനുകളെയൊഴുക്കിലൊഴുക്കാം

വെളളാരങ്കല്ലുകളുരുളട്ടെ

താഴെയെത്തുമ്പോൾ

പളുങ്കുപോലെയാകും

നമുക്ക്‌ വസ്‌ത്രങ്ങൾ മാറാം

നദിയെ ധരിക്കാം

മീൻകുഞ്ഞുങ്ങളെക്കൊണ്ട്‌ നിറക്കാം;

ആകാശം കണ്ണിലൊതുക്കിയ

മീൻകുഞ്ഞുങ്ങളെ…

Generated from archived content: poem-feb17-05.html Author: s-sathish

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English