യാത്ര..

കടല്‍ പരപ്പിനെ (പണയിച്ചൊരാ അര്‍ക്കന്‍-
കടലാഴങ്ങളില്‍ താഴ്ന്നിറങ്ങുന്നതും നോക്കി,,
സായംന്തനം സാക്ഷിയായ് ഞാന്‍ നിന്നു..
(പതീക്ഷകളറ്റോരാ പകല്‍പ്പൂവായ്…

മുന്നിലായ് ഇളകിമറയുന്നൊരാ തിരകള്‍ക്കും-
എന്‍ നെജ്ചിന്‍തുടിപ്പുകള്‍ക്കുമിന്നൊരേ താളം..
ആര്‍ത്തട്ടഹസിച്ചൂ,,പിന്നെ എന്തെന്നില്ലാതെ-
ശാന്തമായ് ഒഴുകിപ്പരന്നു…

മറഞ്ഞൊരാ (പതൃാശതന്‍ വെളിച്ചം-
വഴിമാറിക്കൊടുത്തൊരീ രാവിന്‍ നിലാവിന്..
എങ്ങെന്നില്ലാതെ തുഴയുമീ ജീവിതനൗകതന്‍-
ഗതി തേടി പകലും രാവും…

കല്മുള്ളുകളില്‍തട്ടി ഇടറുമീ പാദമെന്നാലും,,
അറിയാ ദിക്കുകള്‍ തേടി യാ(ത തുടരുമീ
ഞാനൊരു വഴിയാ(തക്കാരന്‍..
ഒരു പാവം കാല്‍നടയാ(തക്കാരന്‍..

Generated from archived content: poem2_feb26_16.html Author: rupika_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here