പെണ്ണിന് എന്നും ശാപമായിരുന്നു അവളുടെ പ്രായം. കുട്ടിക്കളികളുമായ് തന്റെ ജീവിതത്തിലെ ഓരോ ഏടുകള്‍ മാറിമറയുബോള്‍, തന്റെ പ്രായം, അതിന്റെ തീക്ഷണത, അത് തിരിച്ചറിയാതെ പോയ ഒരു വിണ്ഢിയാണ് അവള്‍. തന്റെ സമൃഹം.., ചുറ്റും തീ തുപ്പുന്ന രാക്ഷസ കഴുകന്‍മാര്‍ കൊത്തിവലിക്കുന്ന ഒരു സമൂഹത്തിലാണ് ജീവിക്കുന്നതെന്ന ബോധം അവള്‍ക്കില്ലാതെ പോയ്.
താന്‍ സ്നേഹിക്കുന്നവര്‍, തന്റെ വിശൃസ്തര്‍, അവരായിരുന്നു തന്റെ ഏറ്റവും വലിയ ശത്രു എന്ന തിരിച്ചറിവ് ലഭിക്കുബോഴേക്കും വളരെ വൈകിയിരുന്നു..
അദ്ദേഹത്തെ പറ്റി ഒരുപാട് അറിയാം. ഒന്നു രണ്ട് തവണ കണ്ടിട്ടുമുണ്ട്. മാനൃമായ പെരുമാറ്റം. സമൂഹത്തിലെ ആദരണീയ കഥാപാത്രം. ഒരുപാട് ആരാധന തോന്നിയിട്ടുണ്ട്. അത്ര കണ്ട് വിശേഷാലുവായിരുന്നു കൂട്ടുകാരിലെ അദ്ദേഹം.
വിശേഷിച്ചൊന്നും ഇല്ലെന്നാലും അദ്ദേഹം തന്നെ വീട്ടിലേക്ക് ക്ഷണിച്ചു എന്ന് കൂട്ടുകാരികള്‍ വന്ന് പറഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. കൂട്ടുകാരികളോടൊപ്പം ആ ഫ്ളാറ്റിനു മുന്നില്‍ ചെന്നു നിന്നപ്പോളും ദൈവതുല്ലൃനായ ആ വൃക്തിയെ കൂടുതല്‍ അറിയാനുള്ള വൃക്രത ആയിരുന്നു അവളില്‍.
കണ്ടു..സംസാരിച്ചു. ഒരു സ്വപ്നത്തിലെന്ന പോലെ…വിശേഷങ്ങള്‍ പറഞ്ഞും കളിതമാശകള്‍ കേട്ടും നേരം പോയതറിഞ്ഞില്ല. അപ്പോഴും അവളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. അടക്കാനാവാത്ത സന്തോഷം അവളില്‍ നിറഞ്ഞ് നിന്നു.
ഘടികാര സൂചി ചലിച്ചു കൊണ്ടിരുന്നു. വീരൃമറിയാതെ കുടിച്ചു തീര്‍ത്ത കുപ്പികളുടെ എണ്ണം കൂടി വന്നു. അപ്പോഴും അവള്‍ അറിഞ്ഞില്ല, അവളിലെ പെണ്ണ് അവളെ ചതിക്കുഴിയിലേക്ക് വലിച്ചിടുകയാണെന്ന്. കണ്ണുകള്‍ വീഞ്ഞിന്റെ ലഹരിയില്‍ അടഞ്ഞു തുടങ്ങി. ബോധം മറയണനേരത്തും അവളാ മാനൃനെ പുകഴ്ത്തുക ആയിരുന്നു.
രാത്രിയുടെ വിജനതയില്‍ എങ്ങോ, പാതിമയക്കത്തില്‍ നിന്നും പിടഞ്ഞെഴുന്നേല്‍ക്കവേ.., എവിടെയാണ് ഞാന്‍ എന്നുപോലും ഉറക്കെ ചോദിക്കുവാന്‍ അവള്‍ക്കായില്ല…തന്നെ ചുറ്റിപ്പിണഞ്ഞിരിക്കുന്ന പുതപ്പ് മുറുകെ പിടിച്ചവള്‍ തേങ്ങി. ആ നഗ്നത അവള്‍ക്ക് വലിയ ഒരു തിരിച്ചറിവായിരുന്നു. അവളെന്നത് ഒരു പെണ്ണാണ്. കാമഭ്രാന്തിന്റെ ക്രൂരതയ്ക്ക് ബലിയാടായ് മാറിയ വെറും പെണ്ണ്.. ആ ഇരുട്ടിന്റെ ആഴങ്ങളില്‍ അവളുടെ തേങ്ങല്‍ മാഞ്ഞു പോയ്.
കാലം എന്നും ഇത്തരം രോദനങ്ങള്‍ക്കു സാക്ഷൃം വഹിക്കുന്നു. പിന്നീടെവിടെയോ ആരും കേള്‍ക്കുവാനില്ലാതെ ആ നിലവിളി മാഞ്ഞു പോകുന്നു. മാനൃതയുടെ മുഖംമൂടിയണിഞ്ഞ് എത്രയോ കാമദ്രോഹികള്‍ വീണ്ടും പിറവിയെടുക്കുന്നു.
Generated from archived content: story1_april19_16.html Author: roopika