എന്നിലെ മഴ

മണ്ണിന് മണമായ് , വിണ്ണിന് കനവായ് ,
കണ്മുന്നിലൊഴുകീ മഴ…
കണ്ണിന് കുളിരായ് , നെഞ്ചിന് നിറവായ് ,
മണ്ണിലുതിര്‍ന്നു മഴ…
തളിരിന് നാമ്പായ് ,അണയും കനലായ് ,
ഓര്‍മ്മകളില്‍ നിറഞ്ഞു മഴ..
മുടുപടമേതുമില്ലാതേ ഓര്‍ക്കാം-
നമുക്കാ ബാല്യസ്മരണകളിന്നും.
ഇറയത്തു നിന്നന്നു മഴ ചാറലേററതും
ഒരു മുത്തെടുത്തു കൈ വെള്ളയില്‍ ചേര്‍ത്തതും
ചൂടിയൊരാ പുള്ളിക്കുട കാററില്‍ പറത്തിയതും,,
ചേമ്പില ചൂടി കൂട്ടമായ് നനഞ്ഞതും,
ഓര്‍ക്കാം നമുക്കിന്നി വര്‍ഷമാരിയില്ല
ജനലഴികളിലൂടന്നു മഴ കണ്ടു നിന്നതും..
മുററത്തെ ചെമ്പക കൊമ്പു കുലുക്കി
മഴത്തുള്ളികള്‍ മുഖത്തുമ്മ വച്ചതുമെല്ലാം,,
എല്ലാമിന്നെനിക്കന്ന്യം…..
അകലെയകലെയെന്നൊ മറഞ്ഞുപോയ്..,,
കടലാസ്സുതോണിയിലേറി കര പററും-
ഉറുമ്പിന് കൂട്ടങ്ങളെ പോലെ,,,
ജിവിതമാം നൗകയിലേറി ഞാനും-
അകലങ്ങള്‍ താണ്ടി യാത്രയായ്……

Generated from archived content: poem1_july18_14.html Author: roopika

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here