മൂടൽമഞ്ഞും മത്സ്യകന്യകയും
കൊണ്ടു ചുറ്റപ്പെട്ടൊരാ കടവ്!
മങ്ങിയ ദൃശ്യങ്ങൾ, തുഴകൾ
പിന്നെ അമരങ്ങൾതൻ ചാഞ്ചാട്ടം,
തിരകൾ തൻ ചുറ്റിത്തിരിയൽ
നാവികന്റെ പാട്ടിന്റെ കമ്പിയിൽ
കടൽക്കാക്കതൻ ചൂളം വിളി
പതയാകുന്ന തെളിഞ്ഞ മിഴികളിൽ
ഞാറപ്പക്ഷി ചുണ്ടാഴ്‌ത്തുന്ന
ഉപ്പുരസമാർന്ന നിമിഷങ്ങളിൽ
വീശുന്ന കാറ്റിന്റെയുയർച്ച,
കടൽ ഇവയൊക്കെയും….
വലകളിലൊരു സായാഹ്നം
കുരുങ്ങിക്കിടക്കുന്നു.
(വിവർത്തനം ഃ ജമിനി കുമാരപുരം)
Generated from archived content: rojelio7.html Author: rojelio-sinan