സൂര്യബിംബം നിനക്കായൊരു
പ്രകാശ കണികയൊരുക്കി വച്ചു
മരുഭൂമിതൻ മിന്നൽപിണറായതു
നിൻ നഗ്നമേനിയിൽ വിളങ്ങിടുന്നു.
അതങ്ങനെ പോകട്ടെ…
ശാന്തമായ്-നിശ്ശബ്‌ദമായ്.
എന്റെ കൃഷ്ണമണിയിൽ
സൂര്യസ്നാനം ചെയ്യിച്ചതാം
നിൻ പ്രതിബിംബത്തെ കുത്തി-
വയ്‌ക്കാനെൻ മോഹമുണർന്നിടുന്നു.
പ്രതിമ! നീയൊരു വിലോഭനീയ
ശിലയിൽ കൊത്തിയ പ്രതിമ!
എന്നാത്മാവിനുളളിലേയ്‌ക്കു കയറാം
നിനക്കതൊരുചിതമാം പീഠമായിരിക്കും.
അതേ നീ പടരുക! പക്ഷേ
ചിറകുകളുണർത്താതെ പടരുക നീ
ചിറകുകളനങ്ങിയാലവ ചിലപ്പോൾ
ചിറകിട്ടടിച്ചു പറന്നു പോകും.
Generated from archived content: rojelio6.html Author: rojelio-sinan
Click this button or press Ctrl+G to toggle between Malayalam and English