എന്നുടെ ജാലകപ്പഴുതിലൂടെ
ചില്ലുകൾ ഭേദിച്ചൊരു ചന്ദ്രൻ വന്നു.
എന്റെ ചില്ലുകൾ ഭേദിച്ചവയെന്റെ-
യാത്മാവിനെപ്പുണർന്നിടുന്നു!
ആകാശമതിൻ പ്രകാശത്തിൻ
കൊച്ചടയാളങ്ങൾ കൊളുത്തി വച്ചു.
നിലാവതിൻ പ്രകാശമാം പാട്ടെന്റെ
ജീവിതത്തിലേയ്‌ക്കു കടത്തിവിടുന്നു.
അപ്പോഴതിൻ പഴയ പാട്ടെന്നിലെ
ചില്ലുകളെ ചിതറിച്ചു.
എന്നാത്മാവിലെ ചില്ലിലനവധി
ചില്ലുതൻ പാടുകൾ കൊളുത്തിവച്ചു.
നിലാവിന്റെ പരലുകൾ
ചന്ദ്രന്റെ സംഗീതം
ഇവയൊക്കെയുമെന്റെ പഴയ
ഹൃദയത്തിൽ കൊളുത്തപ്പെട്ടതാം
സംഗീതത്തിൻ ചിഹ്നങ്ങൾ!
Generated from archived content: rojelio5.html Author: rojelio-sinan